Sunday December 04, 2016
Latest Updates

ഐറിഷ്‌ക്കാരും ക്രിസ്തുമസ് സമ്മാനങ്ങളും

ഐറിഷ്‌ക്കാരും ക്രിസ്തുമസ് സമ്മാനങ്ങളും

xmas SH]ക്രിസ്തുമസ് മാസം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഷോപ്പിംഗുകള്‍ക്കായി ആളുകള്‍ ഇപ്പോഴേ ധൃതി കൂട്ടിത്തുടങ്ങിയിരിക്കുന്നു. ഈ കൃസ്തുമസ് കാലം ഏതു ദിവസമാണ് ഏറ്റവു കൂടുതല്‍ ആളുകള്‍ ഷോപ്പിംഗ് നടത്തുന്നതെന്നു അറിയുമോ? ഡിസംബറിലെ ആദ്യ തിങ്കളാഴ്ച്ച.
xmas shop1അയര്‍ലണ്ടിലെ ഏറ്റവും വലിയ കളിപ്പാട്ടക്കടയായ സ്മിത്ത് ടോയ്‌സ് സൂപ്പര്‍സ്‌റ്റോര്‍സ് നടത്തിയ പഠനത്തിലാണ് ഏറ്റവും അധികം ആളുകള്‍ ഷോപ്പിംഗ് നടത്താനായി തിരഞ്ഞെടുക്കുന്നത് ഡിസംബര്‍ ആദ്യ തിങ്കളാഴ്ച്ചയാണെന്ന് തെളിഞ്ഞിരിക്കുന്നത്. കാരണം അന്നാണ് രക്ഷിതാക്കളും മറ്റു മുതിര്‍ന്ന ബന്ധുജനങ്ങളും വീട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങിക്കാനായി വരുന്നത്.
xMAS SHOP 3അയര്‍ലണ്ടിലെ ഏറ്റവും വലിയ ടോയ്‌സ് ഷോപ്പിലെ ജോലിക്കാരും അത് സമ്മതിക്കുന്നു. ഡിസംബറിലെ ആദ്യ തിങ്കളാഴ്ച്ച അവര്‍ക്ക് ഏറ്റവും കൂടുതല്‍ തിരക്കുള്ള ദിവസമാണെന്നാണ് അവര്‍ പറയുന്നത്.
ഈ ആഘോഷ കാലത്തില്‍ ഒരു ശരാശരി ഐറിഷുകാരന്‍ 552 യൂറോയോളം ഇത്തരം സമ്മാനങ്ങള്‍ വാങ്ങാനായി ചിലവഴിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളില്ലാത്തവര്‍ ഇതില്‍ 61ശതമാനത്തോളം കുറവായി ചിലവു ചെയ്യുന്നുമുണ്ട്. ത്രീ മൊബൈലിന്റെ പഠനത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കോര്‍ക്കുകാരെക്കാളും 16ശതമാനം കൂടുതലായി ഡബ്ലിന്‍കാര്‍ ചിലവഴിക്കുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. 55ശതമാനത്തോളംപേരും ഷോപ്പുകളില്‍ നേരിട്ടെത്തി തിരഞ്ഞെടുക്കുമ്പോള്‍ 45ശതമാനംപേര്‍ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിക്കുകയാണ്.
ഏറ്റവും കൂടുതല്‍ ആളുകള്‍ ഏതുതരത്തിലുള്ള സമ്മാനങ്ങളാണ് ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് വോട്ടെടുപ്പും നടത്തിയിരുന്നു. 25വയസ്സിനിടയില്‍ പ്രായം വരുന്ന യുവാക്കള്‍ ഐഫോണും ഐപാഡും പോലുള്ള ടെക്‌നിക്കല്‍ സമ്മാനങ്ങള്‍ ലഭിക്കാനാണ് ആഗ്രഹിക്കുന്നതെന്നു വ്യക്തമായി. എന്നാല്‍ അഭിപ്രായത്തിന്റെ കാര്യത്തില്‍ അവരുടെ അപ്പനപ്പൂപ്പന്‍മാരും ഒട്ടും പുറകോട്ടുപോയിട്ടില്ല. അധികംപേരും ടെക്‌നിക്കല്‍ ഉപകരണങ്ങള്‍ തന്നെയാണ് ഇഷ്ടപ്പെട്ടത്.
വിദ്ശത്തു താമസിക്കുന്ന പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാന്‍ ഒട്ടുമിക്ക ആളുകളും വീഡിയോ കോളുകളേയും ടെലിഫോണ്‍ കോളുകളെയുമാണ് ആശ്രയിച്ചത്. സ്‌കൈപ്പും ടെക്സ്റ്റ് മെസ്സേജും അതിന്റെ പിറകിലായാണ് സ്ഥാനം നിലനിര്‍ത്തിയത്.
പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗ്ഗിന്‍സിനെയാണ് അധികം പേരും സെലിബ്രിറ്റി ഗസ്റ്റായി തിരഞ്ഞെടുത്തത്.
യു2 ഫ്രണ്ട്മാന്‍ ബോണോയാണ് പ്രസിഡണ്ടിന്റെ പിറകില്‍ സ്ഥാനംപിടിച്ചത്. ഐറിഷ് ഫുട്‌ബോള്‍ ക്യാപ്റ്റനായ റോബി കീനും കൗമാരക്കാരുടെ താരം നിയാല്‍ ഹൊറാനും ഒരേ രീതിയില്‍ സ്ഥാനം നിലനിര്‍ത്തി.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും തകൃതിയായിതന്നെ നടക്കുന്നുണ്ടായിരുന്നു. 21ബില്ല്യന്‍ യൂറോ 2017ല്‍ എന്ന ലക്ഷ്യവുമായി ഇറങ്ങിയിരിക്കുകയാണ് ഇമാര്‍ക്കറ്റുകള്‍.

Scroll To Top