Saturday December 10, 2016
Latest Updates

ഐറിഷ്‌കാര്‍ക്കിഷ്ട്ടം ഫോക്‌സ്വാഗന്‍ ,കഴിഞ്ഞ മാസം റിക്കാര്‍ഡ് വില്‍പ്പന

ഐറിഷ്‌കാര്‍ക്കിഷ്ട്ടം ഫോക്‌സ്വാഗന്‍ ,കഴിഞ്ഞ മാസം റിക്കാര്‍ഡ് വില്‍പ്പന

കോര്‍ക്ക് ; കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറയുമ്പോഴും കാറുകള്‍ വാങ്ങുന്നതില്‍ ഐറിഷ് കാര്‍ കുറവ് വരുത്തുന്നില്ല. പുതുതായി ലൈസന്‍സിന് രജിസ്റ്റര്‍ ചെയ്യുന്ന െ്രെപവറ്റ് കാറുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് 2012 സെപ്തംബറിലുള്ളതിനെക്കാള്‍ 17 ശതമാനം വര്‍ദ്ധിച്ച് 2013 സെപ്തംബറില്‍ അത് 3,257 ആയി മാറിയിരിക്കുന്നത്.

സെക്കന്റ് ഹാന്റ് കാറുകളുടെ വരവും അയര്‍ലണ്ടില്‍ ഇപ്പോള്‍ കൂടിയിരിക്കുകയാണ്. മുന്‍പ് സൂചിപ്പിച്ച അതേ കാലയളവിലുള്ള സെക്കന്റ് ഹാന്റ് കാറുകളുടെ വാണിജ്യം 56.6 ശതമാനം വര്‍ദ്ധിച്ച് 4,735 ആയി മാറിയിട്ടുണ്ട്.

2013 സെപ്തംബറായപ്പോഴേക്കും 66,570 െ്രെപവറ്റ് കാറുകളാണ് ലൈസന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പക്ഷേ 2012ലുള്ള കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ ഇത് 7 ശതമാനം താഴ്ച്ചയിലേക്ക് പോയതായാണ് കാണിക്കുന്നത്.

ഇതേ സമയം സെക്കന്റ് ഹാന്റ് കാറുകള്‍ക്ക് 2013ല്‍ 37,437 എണ്ണത്തിനാണ് ലൈസന്‍സ് അനുവദിച്ചത്. 2012ലുള്ളതിനെക്കാള്‍ 32.1 ശതമാനം വര്‍ദധനവാണ് കണക്കാക്കുന്നത്.

16,659 വാഹനങ്ങളാണ് സെപ്തംബറില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ 7,916 വാഹനങ്ങളുടെ ലൈസന്‍സായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. വര്‍ദ്ധനവ് 110.4 ശതമാനം എന്നാണ് കണക്ക്.

6,363 പുതിയ വാഹനങ്ങളാണ് 2013 സെപ്തംബറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെപ്തംബറില്‍ മാത്രം അത് 65 ശതമാനത്തോളം വര്‍ദ്ധിച്ച് 3,999 വാഹനങ്ങളായിരുന്നു.

സെപ്തംബറില്‍ കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഫോക്‌സ്വാഗനായിരുന്നു. 476 ഫോക്‌സ്വാഗനുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ബിഎംഡബ്ല്യു (321), ടൊയോട്ട (310) സ്‌കോഡ (265) എന്നിവയാണ് വോക്‌സ്‌വാഗനെ പിന്തുടര്‍ന്നവ.
രജിസ്‌ട്രേഷനിലൂടെയാണ് വാഹനങ്ങളുടെ ലൈസന്‍സിംഗ് ഉറപ്പു വരുത്തുന്നത്. വാഹനത്തിന് ലൈസന്‍സ് പ്ലേറ്റ് കിട്ടുന്നതിലൂടെയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്നത്.

Scroll To Top