Sunday December 04, 2016
Latest Updates

ഐറിഷ്ഗര്‍ഭചിദ്ര നിയമത്തെ കളിയാക്കി ബ്രിട്ടിഷ് ഏജന്‍സിയുടെ പരസ്യം പത്രങ്ങളില്‍ :പ്രതിഷേധം ശക്തം

ഐറിഷ്ഗര്‍ഭചിദ്ര നിയമത്തെ കളിയാക്കി ബ്രിട്ടിഷ് ഏജന്‍സിയുടെ പരസ്യം പത്രങ്ങളില്‍ :പ്രതിഷേധം ശക്തം

ഡബ്ലിന്‍: ഐറിഷ് അബോര്‍ഷന്‍ നിയമ ഭേദഗതിയെ കളിയാക്കിയും ,അബോര്‍ഷന്‍ ചെയ്യാന്‍ സ്ത്രീകളെ ക്ഷണിച്ചു കൊണ്ടും ബ്രിട്ടിഷ് സര്‍ക്കാര്‍ അംഗീകൃത എജന്‍സിയുടെ പരസ്യം അയര്‍ലണ്ടിലെ പത്രങ്ങളില്‍ പ്രത്യക്ഷപെട്ടത് പരക്കെ പ്രതിഷേധത്തിന് ഇടയാക്കി.

അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമത്തെ വിലയില്ലാത്തതാക്കിക്കൊണ്ട് ബ്രിട്ടിഷ്
പ്രെഗ്‌നന്‍സി അഡൈ്വസറി സര്‍വ്വീസിന്റെ പരസ്യം ഐറിഷ് ടൈംസ് പത്രത്തിലാണ് വന്നത്..
നിങ്ങളുടെ സര്‍ക്കാരിന് സംരക്ഷിക്കാനുള്ള പ്രാപ്തി വരും വരെ നിങ്ങളുടെ
സ്ത്രീകളെ ഞങ്ങള്‍ സംരക്ഷിക്കാം എന്ന രീതിയിലാണ് പരസ്യം
വന്നിരിക്കുന്നത്.
അബോര്‍ഷനുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെ ക്ലിനിക്കുകളില്‍ പേര്‍
രജിസ്റ്റര്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം മുന്‍പുള്ളതിനേക്കാള്‍
വര്‍ദ്ധിച്ചിരിക്കുകയാണെന്നും അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമം
അനുവദിക്കാത്തതിനാല്‍ മാത്രം അവര്‍ യാത്രാച്ചിലവും വഹിച്ച്
ഇംഗ്ലണ്ടിലേക്ക് വരികയാണെന്നും ബിപിഎഎസ് ആരോപിച്ചു.

ഇംഗ്ലണ്ടിലുള്ള സ്ത്രീകളെക്കാള്‍ കൂടുതലും ഐറിഷ് സ്ത്രീകള്‍ തങ്ങളെ
അബോര്‍ഷന്‍ ആവശ്യങ്ങള്‍ക്ക് സമീപിക്കാറുണ്ടെന്നും ബിപിഎഎസ് പറഞ്ഞു.
4000ത്തോളം ഐറിഷ് സ്ത്രീകളാണ് വര്‍ഷത്തില്‍ അബോര്‍ഷനുവേണ്ടി മാത്രം
ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നതെന്ന് പരസ്യത്തില്‍ പറയുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 3982 സ്ത്രീകളാണ് അയര്‍ലണ്ടിലെ
വിലാസം നല്‍കി ക്ലിനിക്കുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇത് ഒരു ദിവസത്തില്‍ ശരാശരി 11 പേര്‍ എന്ന നിരക്കിലാണ് വരുന്നത്.
എന്നാല്‍ ഇത് കൃത്യമായ കണക്കല്ലെന്നും ശരിയായ വിലാസം കൊടുക്കാതെ
രജിസ്റ്റര്‍ ചെയ്യുന്നവരും ഇക്കൂട്ടത്തില്‍ ഉള്ളതിനാല്‍ കൃത്യ അളവു
പറയാന്‍ സാധിക്കില്ലെന്നും ബിപിഎഎസ് പറയുന്നു.

dublin-abortion-protest-390x285ബിപിഎഎസിന്റെ വിവാദ പരസ്യത്തിനെതിരെ ഐറിഷ് സംഘടനകള്‍ ഇതിനകം തന്നെ
രംഗത്തെത്തിക്കഴിഞ്ഞു. അയര്‍ലണ്ടിലെ നിയമ വ്യവസ്ഥയെ അപമാനിക്കുകയാണ്
ബിപിഎഎസ് ചെയ്തതെന്ന് പ്രൊലൈഫ് കാംപെയിന്‍ പറഞ്ഞു.അബോര്‍ഷന്‍ നിയമത്തിനെതിരെ നൂറുകണക്കിന് ക്രിസ്തുമത വിശ്വാസികള്‍ കഴിഞ്ഞ ദിവസം പാര്‍ലിമെന്റിനു മുന്‍ പില്‍ 24 മണിക്കൂര്‍ ജപമാല ചൊല്ലി പ്രാര്‍ഥനായജ്ഞം നടത്തി

ഇത്തരത്തിലുള്ള പരസ്യം കൊണ്ട് അയര്‍ലണ്ടിലെ ഇപ്പോഴത്തെ അബോര്‍ഷന്‍ ലോ
തകര്‍ക്കാനും ഇവിടെ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കാനുമാണോ ബിപിഎഎസ്
ശ്രമിക്കുന്നതെന്ന് പ്രൊലൈഫ് കാംപെയിന്‍ അംഗം കോര ഷെര്‍ലക് ആരോപിച്ചു.
പബ്ലിസിറ്റിമാത്രമേ ഇതുവഴി ബിപിഎഎസ് ലക്ഷ്യമിട്ടുള്ളുവെന്ന് അല്ലാതെ
സ്ത്രീകളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്നും യൂത്ത്
ഡിഫെന്‍സ് ഗ്രൂപ്പായ പ്രൊലൈഫ് കാംപെയിന്‍ പറഞ്ഞു.

Scroll To Top