Sunday December 11, 2016
Latest Updates

ഐറിഷുകാര്‍ക്ക് കാനഡയ്ക്ക് പോകേണ്ട … വന്‍ അവസരങ്ങള്‍ കാത്തിരിക്കുന്നുവെന്ന് ഏജന്‍സികള്‍

ഐറിഷുകാര്‍ക്ക് കാനഡയ്ക്ക് പോകേണ്ട … വന്‍ അവസരങ്ങള്‍ കാത്തിരിക്കുന്നുവെന്ന് ഏജന്‍സികള്‍

ഡബ്ലിന്‍: ജോലിക്കായി കാനഡയിലേക്ക് പറക്കണമെന്ന ആഗ്രഹം ഐറിഷുകാരില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ച്ചക്കാലത്തിനിടയില്‍ അനുവദിച്ച 2,500റോളം കനേഡിയന്‍ വിസയില്‍ ആകെ 44എണ്ണത്തിന് മാത്രമാണ് ആവശ്യക്കാര്‍ എത്തിയിരിക്കുന്നത്.

രണ്ടു വര്‍ഷത്തേക്കുള്ള വര്‍ക്കിംഗ് ഹോളിഡേ വിസ തേടി അതേസമയം ആദ്യ 10 മിനുട്ടിനുള്ളില്‍ തന്നെ3,850 ആവശ്യക്കാര്‍  എത്തിയിരുന്നു.ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വ്യത്യാസമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ചെറുപ്പക്കാരായ പ്രൊഫഷണല്‍സിനു വേണ്ടിയുള്ള കനേഡിയന്‍ വിസയ്ക്ക് വേണ്ടി കൂടുതല്‍പേര്‍ ശ്രമിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.യംഗ് പ്രൊഫഷനല്‍ വിസയ്ക്ക് വേണ്ടി നിയമമനുസരിച്ച് കാനഡയില്‍ നിന്നും ഒരു ജോബ് ഓഫര്‍ ലെറ്റര്‍ കിട്ടിയിരിക്കണം.

അമ്പതോളം കനേഡിയന്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വിസ സംഘടിപ്പിച്ചു കൊടുക്കാന്‍ സര്‍വ സന്നാഹങ്ങളോടെ അയര്‍ലണ്ടില്‍ ഉണ്ടായിട്ടും ആളെ കിട്ടാത്തത് അമ്പരപ്പുളവാക്കിയിട്ടുണ്ട്.നിര്‍മ്മാണമേഖലയിലും മറ്റുമായി ഒട്ടേറെ കനേഡിയന്‍ കമ്പനികള്‍ ഐറിഷ് വര്‍ക്കര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിക്രൂട്ട്‌മെന്റ് ഗ്രൂപ്പായ മൂവിംഗ് ടു കാനഡ പറയുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഐറിഷുകാര്‍ക്കുവേണ്ടിയുള്ള വിസയുടെ എണ്ണം 6,350 മുതല്‍ 10,700 വരെയാക്കി വര്‍ദ്ധിപ്പിക്കാമെന്ന് അറിയിച്ചിരുന്നു.

അടുത്ത മാസത്തോടെ 3,850തോളം വിസ റിലീസ് ചെയ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നുണ്ട്

Scroll To Top