Friday December 09, 2016
Latest Updates

ഐയുടെ നഷ്ടം, നിര്‍മാതാവിന്റെ വീടും സ്വത്തും ജപ്തിചെയ്തു

ഐയുടെ നഷ്ടം, നിര്‍മാതാവിന്റെ വീടും സ്വത്തും ജപ്തിചെയ്തു

നിര്‍മാതാവ് ആസ്‌കാര്‍ രവീന്ദ്രന്റെ സ്വത്തുവകകള്‍ജപ്തിചെയ്തു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍നിന്നെടുത്ത പണം തിരിച്ചടയ്ക്കാത്തതിനാലാണു ജപ്തി. 185 കോടി രൂപയോളം മുടക്കിയാണ്ഐ എടുത്തത്. എന്നാല്‍, 150 കോടി രൂപയായിരുന്നു കലക്ഷന്‍.

 ചെന്നൈയിലെ ശ്രീറാം നഗറിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ശാഖയില്‍നിന്ന് 97 കോടി രൂപയോളം രവിചന്ദ്രന്‍ വായ്പയെടുത്തിരുന്നു. ഇത് ഉടന്‍ തിരിച്ചടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കടങ്ങള്‍ തിരിച്ചടച്ചശേഷം തന്റെ അടുത്ത ചിത്രം ഉടന്‍ തിയേറ്ററിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വരൂപം 2, ഭൂലോകം എന്നിവയാണ് അടുത്ത ചിത്രങ്ങള്‍. വിശ്വരൂപത്തിനായി ഇതുവരെ 50 കോടി രൂപ ചെലവായി. 10 കോടി രൂപ ഇതിന്റെ ഗ്രാഫിക്‌സിനായി മുടക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top