Wednesday December 07, 2016
Latest Updates

ഐഫോണ്‍ 5എസും, 5സിയും ഇനി അര്‍ലണ്ടിലേക്കും

ഐഫോണ്‍ 5എസും, 5സിയും ഇനി അര്‍ലണ്ടിലേക്കും

കോര്‍ക്ക് :ആപ്പിളിന്റെ ഐ ഫോണ്‍ 5സിയും 5എസും ഒക്ടോബര്‍ 25ഓടെതന്നെ ഐറിഷ് വിപണികളെയും കീഴടക്കാനെത്തും.
ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫേണുകളായ ഐഫോണ്‍ 5എസ്, 5സി സീരിസ് അയര്‍ലണ്ട് അടക്കം 25ല്‍കൂടുതല്‍ രാജ്യങ്ങളില്‍ വിപണിയിലെത്തിക്കാനാണ് ആപ്പിളിന്റെ പദ്ധതി. വരും ആഴ്ച്ചകളില്‍ മറ്റു പല രാജ്യങ്ങളിലും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കും.
യുഎസും യുകെയും ചൈനയുമടക്കം 11 രാജ്യങ്ങളില്‍ കഴിഞ്ഞ മാസം തന്നെ ഐഫോണ്‍ 5സി, 5എസ് സീരീസുകള്‍ പുറത്തിറക്കിക്കഴിഞ്ഞിരുന്നു. 9 മില്ല്യണ്‍ ഫോണുകളാണ് കഴിഞ്ഞ വാരാന്ത്യം മാത്രമായി വില്‍പ്പന നടത്തിയത്.
കഴിഞ്ഞ ഡിസൈനിനെക്കാളും വളരെ നേരിയതും ഭാരം കുറഞ്ഞതുമാണ് 5എസ്. 64 ബൈറ്റ് ചിപ്പ്, 8 മെഗാപിക്‌സല്‍ ക്യാമറ ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി, ടച്ച് ഐഡി എന്നിവയാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍. 16ജിബി മോഡലിന് 699യൂറോയും 64ജിബി മോഡലിന് 899യൂറോയുമാണ് ഇതിന്റെ വില.
ഐഫോണ്‍ 5സിയുടെ 16ജിബി മോഡലിന് 599യൂറോയും 64ജിബി മോഡലിന് 699യൂറോയുമാണ് വില. 29മുതല്‍ 39 യൂറോ വരെ വില വരുന്ന വ്യത്യസ്ത തരം കവറുകളും ഇതിനായി വിപണിയിലുണ്ട്.
പുറത്തുവിട്ട കണക്കുകളില്‍ കഴിഞ്ഞ മാസം 5ശതമാനം വളര്‍ച്ചയാണ് ആപ്പിള്‍ കാണിച്ചിരിക്കുന്നത്.
ലോകത്തിലെ മികച്ച മൊബൈല്‍ മാര്‍ക്കറ്റുകളില്‍ ഒന്നായ ചൈനയില്‍ ആപ്പിള്‍ പുതിയ ഐഫോണ്‍ ഓഫര്‍ ചെയ്യുന്നത് ആദ്യമായാണ്. യുഎസിലും ചൈനയിലും ആപ്പിളിന്റെ പുത്തന്‍ ഐഫോണുകള്‍ വിപണികളിലെത്തിയതും ഒരേ സമയത്തുതന്നെയായിരുന്നു.

Scroll To Top