Saturday December 10, 2016
Latest Updates

ഐപിഎല്‍: ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് ജയം

ഐപിഎല്‍: ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് ജയം

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ ബാംഗ്‌ളൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് 4 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്‌ളൂര്‍ ഒരുപന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു.

എ.ബി.ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. 41 പന്തില്‍ ആറു ഫോറുകളും എട്ടു സിക്‌സറുമടക്കം 89 റണ്‍സാണ്  ഡിവില്ലിയേഴ്‌സിന്റെ സംഭാവന. 9 പന്തില്‍ മൂന്നു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെടെ 27 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലും ബാംഗ്ലൂരിന് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്ച വച്ചു. ഹൈദരാബാദിനായി കരണ്‍ശര്‍മ, ഭുവനേശ്വര്‍ എന്നിവര്‍ 2 വീതം വിക്കറ്റ് വീഴ്ത്തി.

ഡേവിഡ് വാര്‍ണറുടെ ബാറ്റിംഗാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 49 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെടെ 61  റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഹൈദരാബാദിന്റെ ടോപ് സ്‌കോററും വാര്‍ണറാണ്. ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ 37 റണ്‍സെടുത്തു. ബാംഗളൂരിനു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്, വരുണ്‍ ആരോണ്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Scroll To Top