Friday December 09, 2016
Latest Updates

ഐപിഎല്‍ വാതുവയ്പ്പ്: വിധി 23ന്

ഐപിഎല്‍ വാതുവയ്പ്പ്: വിധി 23ന്

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവയ്പ്പു കേസില്‍ ഈ മാസം 23നു ഡല്‍ഹിയിലെ പ്രത്യേക കോടതി വിധിപറയും. ശ്രീശാന്ത് ഉള്‍പ്പെടെ കേസിലുള്ളവരുടെ വിധിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണ പ്രസ്താവിക്കുന്നത്.

കേസില്‍ മഹാരാഷ്ട്ര പൊലീസ് ശ്രീശാന്തിനെതിരെ മകോക ചുമത്തിയിരുന്നു. എന്നാല്‍ ഇതു നിലനില്‍ക്കില്ലെന്നു ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ വാധിച്ചു. മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിരോധന നിയമമാണു മകോക. കേസില്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിരോധന നിയമമായ മക്കോക്ക ചുമത്തിയത് നിലനില്‍ക്കില്ലെന്നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളുടെ വാദം.

അതേസമയം ശ്രീശാന്ത് ഉള്‍പ്പെടെ കേസിലെ 39 പ്രതികള്‍ക്കും ഗൂഡാലോചനയെ കുറിച്ച് നേരിട്ടറിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ ബിസിസിഐയുടെ വിലക്ക് നേരിടുന്ന ശ്രീശാന്തിന് കേസിലെ വിധി ഏറെ നിര്‍ണായകമാണ്.

Scroll To Top