Friday December 02, 2016
Latest Updates

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് 4 വിക്കറ്റ് ജയം

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് 4 വിക്കറ്റ് ജയം

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റ് ജയം. ഹൈദരാബാദ് സണ്‍ റൈസേഴ്‌സിനെയാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. 59 റണ്‍സ് എടുത്ത അജിങ്ക്യ രഹാനയും പുറത്താകാതെ 48 റണ്‍സ് എടുത്ത സ്റ്റുവര്‍ട്ട് ബിന്നിയുമാണ് രാജസ്ഥാന്റെ വിജയശില്‍പ്പികള്‍. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എടുത്തു.

മറുപടി ബാറ്റിംഗിനു ഇറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ വിജയലക്ഷ്യം മറികടന്നത്. തുടക്കത്തില്‍ തന്നെ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണത് രാജസ്ഥാനെ ആശങ്കയിലാഴ്ത്തി എങ്കിലും രഹാന, സ്റ്റുവര്‍ട്ട് കൂട്ടുകെട്ട് രാജസ്ഥാനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി. രാജസ്ഥാന്റെ മലയാളി താരം സഞ്ജു വി സാംസണ്‍ 4 റണ്‍സിനു പുറത്തായി. അഭിഷേക് നായര്‍, ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ 3 റണ്‍സിന് പുറത്തായി.

38 റണ്‍സ് എടുത്ത ശിഖര്‍ ധവാനും 32 റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറുമാണ് ഹൈദ്രാബാദിന് വേണ്ടി അല്പ്പം ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചത്. ലോകേഷ് രാഹുല്‍ 20 റണ്‍സും വേണുഗോപാല്‍ റാവു 16 റണ്‍സും എടുത്തു. രാജസ്ഥാനു വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി, കെയ്ന്‍ റിച്ചാഡ്‌സന്‍, രാജത്ത് ഭാട്ടിയ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Scroll To Top