Monday December 05, 2016
Latest Updates

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് ജയം

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് ജയം

അബുദാബി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. ബാംഗ്ലൂരിനെ ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ കീഴടക്കിയത്. ബാറ്റിംഗ് തകര്‍ച്ച നേരിട്ട ബാംഗ്ലൂരിന് 15 ഓവറില്‍ 70 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. രാജസ്ഥാന്‍ 13 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. രാജസ്ഥാന് വേണ്ടി രഹാനെ 23 റണ്‍സും ക്യാപ്റ്റന്‍ വാട്!സണ്‍ 24 റണ്‍സുമെടുത്തു. ടോസ് നേടിയ രാജസ്ഥാന്‍ ബാംഗ്ലൂരിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ബാംഗ്ലൂരിന്റെ ഓരോ വിക്കറ്റുകളും അതിവേഗം പിഴുത് രാജസ്ഥാന്‍ ബൌളര്‍മാര്‍ ക്യാപ്റ്റന്റെ തീരുമാനത്തിനു പിന്തുണ നല്കി. ആദ്യ ഓവറില്‍ തന്നെ ടകാവാലയെ പുറത്താക്കി ബിന്നിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രവീണ്‍ താംപെയാണ് രാജസ്ഥാന്‍ ബൌളിംഗ് നിരയില്‍ തിളങ്ങിയത്. കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 21 റണ്‍സെടുത്ത ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി മാത്രമാണ് അല്‍പ്പ നേരമെങ്കിലും ക്രീസില്‍ പിടിച്ചു നിന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാനു വേണ്ടി ഷെയ്ന്‍ വാട്‌സണ്‍ 24 റണ്‍സും അജിങ്ക്യ രഹാനെ 23 റണ്‍സും നേടി.

Scroll To Top