Saturday December 03, 2016
Latest Updates

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് പരാജയം; സഞ്ജു വി സാംസന്റെ അര്‍ദ്ധ സെഞ്ചുറി പാഴായി

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് പരാജയം; സഞ്ജു വി സാംസന്റെ അര്‍ദ്ധ സെഞ്ചുറി പാഴായി

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിനു കീഴടക്കിയാണ് പഞ്ചാബ് വിജയം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 191 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 8 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടന്നു.ഗ്‌ളെന്‍ മാക്‌സ്വെല്‍, ഡേവിഡ് മില്ലര്‍, ചേതേശ്വര്‍ പൂജാര എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.

മാക്‌സ്വെല്‍ 45 പന്തില്‍ നിന്ന് 89 റണ്‍സ് എടുത്തു. ആറ് സിക്‌സറുകളും എട്ട് ഫോറുകളും ഉള്‍പ്പെടുന്നതാണ് മാക്‌സ്വെല്ലിന്റെ ഇന്നിങ്ങ്‌സ്. മില്ലര്‍  19 പന്തില്‍ നിന്ന് 51 റണ്ട് നേടിയപ്പോള്‍ പൂജാര 38 പന്തില്‍ നിന്ന് 40 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മലയാളി താരം സഞ്ജു വി സാംസണ്‍, ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സന്‍ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സഞ്ജു 34 പന്തില്‍ നിന്ന് 4 സിക്‌സറുകളും 3 ബൌണ്ടറികളും ഉള്‍പ്പെടെ 52 റണ്‍സ് നേടി.

രാജസ്ഥാന്റെ നായകന്‍ ഷെയ്ന്‍ വാട്‌സന്‍ 29 പന്തില്‍ നിന്ന് 50 റണ്‍സ് നേടി. 5 ഫോറം 3 സിക്‌സറുകളും ഉള്‍പ്പെടുന്നതാണ് വാട്‌സന്റെ ഇന്നിങ്ങ്‌സ്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജു വാട്‌സണ്‍ കൂട്ടുകെട്ട് 74 റണ്‍സ് ആണ് നേടിയത്. ഐപിഎല്‍ ഈ സീസണില്‍ പഞ്ചാബിന്റെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് ചെന്നൈയെ കീഴടക്കിയിരുന്നു.

 

Scroll To Top