Thursday December 08, 2016
Latest Updates

ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് മുതല്‍

ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് മുതല്‍

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്ന് തുടങ്ങുന്നു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ്  ഇലവന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. അതേസമയം ഇന്ന് പരാജയപ്പെടുന്നവര്‍ വെള്ളിയാഴ്ച  നടക്കുന്ന ക്വാളിഫയറില്‍  മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്ററിലെ വിജയിയുമായി ഏറ്റുമുട്ടി വിജയിച്ചാല്‍ അവര്‍ക്ക് ഫൈനലില്‍ പ്രവേശിക്കാം.

നാളെ നടക്കുന്ന എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബയ് ഇന്ത്യന്‍സും തമ്മിലാണ് രണ്ടാം മത്സരം. പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളില്‍ 11ലും വിജയം നേടിയാണ് പഞ്ചാബ് പ്ലേ ഓഫ് റൌണ്ടിലേക്ക് യോഗ്യത നേടിയത്. റോബിന്‍ ഉത്തപ്പയുടെ കരുത്തിലാണ് കൊല്ക്കത്തയുടെ മുന്നേറ്റം. യൂസഫ് പത്താനും ടീമിന് കരുത്ത് പകരുന്ന താരമാണ്. അവസാന മത്സരത്തില്‍ 22 പന്തില്‍ നിന്ന് 72 റണ്‍സ് എടുത്ത് എതിരാളികളെപ്പോലും ഞെട്ടിക്കുന്ന പ്രകടനമാണ് പത്താന്‍ കാഴ്ച വച്ചത്.

ഗ്ലെന്‍ മാക്‌സ്വെല്‍ എന്ന വിദേശ താരമാണ് പഞ്ചാബിന്റെ കരുത്ത്. മിച്ചല്‍ ജോണ്‍സണ്‍, അക്ഷര്‍ പട്ടേല്‍,  സന്ദീപ് ശര്‍മ്മ, റിഷി ധവാന്‍ എന്നിവരാണ് പഞ്ചാബിന്റെ ബൌളിംഗ് പ്രതീക്ഷ. നരെയ്ന്‍, ഷാക്കിബ് അല്‍ ഹസന്‍, മോര്‍ക്കല്‍, ഉമേഷ് യാദവ് എന്നിവര്‍ കൊല്ക്കത്തയുടെ ബൌളിംഗ് നിരയില്‍ കരുത്തു പകരുന്നു.

Scroll To Top