Thursday December 08, 2016
Latest Updates

ഐപിഎല്‍ കോഴ ധോണിയും എന്‍ ശ്രീനിവാസനും കുടുങ്ങും

ഐപിഎല്‍ കോഴ ധോണിയും എന്‍ ശ്രീനിവാസനും കുടുങ്ങും

ന്യൂഡല്‍ഹി: ഐപിഎല്‍ കോഴ വിവാദത്തില്‍ എന്‍ ശ്രീനിവാസനും കുടുങ്ങുമെന്ന് സൂചന. ഐപിഎല്‍ കോഴ സംബന്ധിച്ച് മുഗ്ദുല്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിച്ചിരിക്കുന്ന പതിമൂന്ന് പേരില്‍ ഒരാള്‍ ശ്രീനിവാസനെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതിയാണ് പേരുകള്‍ പുറത്ത് വിട്ടത്. കാലാവധി കഴിയുന്നത് വരെ ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നു ആവശ്യപെട്ട് സ്രീനിവാസാന്‍ നല്കിയ ഹര്‍ജി പരിഗണികവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന ശ്രീനിവാസന്റെ ആവശ്യം ഉടന്‍ പരിഗണിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശ്രീനിവാസന്റെ ആവശ്യം ഇപ്പോള്‍ അടിയന്തര പ്രാധാന്യം നല്കി പരിഗണിക്കേണ്ടത്തില്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. ഏതാനും താരങ്ങളുടെയും ടീമുകളുടെയും പേരുകള്‍ കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അത് ആരൊക്കെയെന്നു വെളുപ്പെടുത്താന്‍ സുപ്രീം കോടതി തയ്യാറായില്ല. ധോണി ഉള്‍പ്പെടെയുള്ള താരങ്ങളും ചെന്നൈ സൂപ്പര് കിങ്ങ്‌സ് ഉള്‍പ്പെടെയുള്ള ടീമുകളും സംശയത്തിന്റെ നിഴലിലാണ്.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ റിപ്പോര്‍ട്ടിലെ മറ്റ് പേരുകള്‍ പരാമര്‍ശിക്കരുതെന്ന് മുഗ്ദുല്‍ കമ്മറ്റി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 28 നാണ് ശ്രീനിവാസനെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുപ്രീം കോടതി നീക്കിയത്.

ഇതിനിടെ ചെന്നൈ ടീമിന്റെ ക്യാപ്റ്റന്‍ ധോണി വാതു വയ്പ്പുകാരുമായി സംസാരിച്ചതിനു തെളിവുണ്ടെന്ന് കേസ് അന്വേഷിച്ച ജി സമ്പത്ത് കുമാര്‍ ഐ പി എസിന്റെ വെളിപ്പെടുത്തല്‍. ഉത്തം സി ജെയിന്‍ എന്ന വാതു വയ്പ്പുകാരനുമായി ധോണി സംസാരിച്ചുവെന്നാണ് സമ്പത്ത് കുമാറിന്റെ വെളിപ്പെടുത്തല്‍. മാധ്യമങ്ങളോട് സംസാരികവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

 

Scroll To Top