Saturday December 10, 2016
Latest Updates

ഐപിഎല്‍ കോഴ അന്വേഷിക്കാന്‍ തയ്യാറെന്ന് മുഗ്ദുല്‍ കമ്മറ്റി

ഐപിഎല്‍ കോഴ അന്വേഷിക്കാന്‍ തയ്യാറെന്ന് മുഗ്ദുല്‍ കമ്മറ്റി

ന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കോഴ ആരോപണം അന്വേഷിക്കാന്‍ തയ്യാറെന്ന് മുഗ്ദുല്‍ കമ്മറ്റി. സുപ്രീം കോടതി നിര്‍ദ്ദേശിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും മുഗ്ദുല്‍ കമ്മറ്റി വ്യക്തമാക്കി. ഐപിഎല്‍ വാതുവെയ്പ്പ് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചിരുന്നു. ഇതിനിടെയാണ് കോടതി മുഗ്ദുല്‍ കമ്മറ്റിയോട് ഐപിഎല്‍ കോഴ അന്വേഷിക്കാനാകുമോ എന്ന് ചോദിച്ചത്.

ഇത് സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഗ്ദുല്‍ കമ്മറ്റി ഐപിഎല്‍ കോഴ അന്വേഷിക്കാന്‍ തയ്യാറാണെന്ന് കോടതിയില്‍ വ്യക്തമാക്കിയത്. ധോണി ഉള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ ബിസിസിഐക്ക് കൈമാറാനാകില്ലെന്നും മുഗ്ദുല്‍ കമ്മറ്റി അറിയിച്ചു. അതേസമയം മൊഴിപകര്‍പ്പുകള്‍ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കൈമാറണമെന്ന് കോടതി ആവശ്യപ്പെട്ടു.

സെക്രട്ടറി ജനറലിന്റെ സാന്നിദ്ധ്യത്തില്‍ ബിസിസിഐക്ക് മൊഴി പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി മുന്‍ ചീഫ് ജസ്റ്റിസ് ജെഎന്‍ പട്ടേല്‍, രവിശാസ്ത്രി, മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയെക്കൊണ്ട്  ഐപിഎല്‍ കോഴ അന്വേഷിക്കാമെന്ന ബി.സി.സി.ഐ ശുപാര്‍ശ സുപ്രീംകോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് കോടതി മുഗ്ദുല്‍ കമ്മറ്റിയോട് കോഴ അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചത്.

Scroll To Top