Friday December 09, 2016
Latest Updates

ഐപിഎല്‍ കൊല്ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം

ഐപിഎല്‍ കൊല്ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കൊല്ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം. മഴ മൂലം 17 ഓവറുകലാക്കി ചുരുക്കിയ മത്സരത്തില്‍ 34 റണ്‍സിനാണ് ചെന്നൈ വിജയം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനു ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് 17 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

40 പന്തില്‍ 56 റണ്‍സ് എടുത്ത ബ്രണ്ടന്‍ മക്കല്ലവും 31 റണ്‍സെടുത്ത സുരേഷ് റെയ്‌നയുമായിരുന്നു ചെന്നൈയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ചെന്നോ താരം രവീന്ദ്ര ജഡേജ ബൌളിംഗില്‍ തിളങ്ങി. കൊല്‍ക്കത്തയ്ക്ക് വേണ്ടി റോബിന്‍ ഉത്തപ്പ 38 പന്തില്‍ 47 റണ്‍സും യൂസഫ് പഠാന്‍ 29 പന്തില്‍നിന്ന് 41 റണ്‍സും നേടി.

ഈ ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ പഞ്ചാബിന് ഒപ്പമെത്തി. ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് ചെന്നൈയുടെ സമ്പാദ്യം.

Scroll To Top