Saturday December 10, 2016
Latest Updates

ഐപിഎല്‍ ഒന്നാംഘട്ടം അവസാനിച്ചു: പഞ്ചാബ് ഒന്നാമത്; സംപൂജ്യരായി മുംബൈ ഏറ്റവും പിന്നില്‍

ഐപിഎല്‍ ഒന്നാംഘട്ടം അവസാനിച്ചു: പഞ്ചാബ് ഒന്നാമത്; സംപൂജ്യരായി മുംബൈ ഏറ്റവും പിന്നില്‍

ദുബായി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യഘട്ട മത്സരങ്ങള്‍ ദുബായില്‍ സമാപിച്ചു. ഇനിടയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങളുടെ ആദ്യഘട്ടം ദുബായിലേക്ക് മാറ്റിയത്. ഏപ്രില്‍ പതിനാറിന് ദുബായില്‍ ആരംഭിച്ച ഒന്നാംഘട്ടത്തില്‍ 20 മത്സരങ്ങളാണുണ്ടായിരുന്നത്. ഒന്നാംഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കിങ്ങ്‌സ് ഇലവന്‍ പഞ്ചാബാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീം.

ആദ്യഘട്ടത്തില്‍ കളിച്ച അഞ്ചു മത്സരങ്ങളും വിജയിച്ച  പഞ്ചാബ് ടീം പത്ത് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. എട്ട് പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ട്. മറ്റ് ടീമുകളുടെ പോയിന്റ് നില ഇങ്ങനെ: അഞ്ച് കളികള വീതം കളിച്ച രാജസ്ഥാന്‍ റോയല്‍സ് മൂന്ന് മത്സരങ്ങളിലും, കൊല്‍ക്കത്ത,ബാംഗ്ലൂര്‍,ഡെല്‍ഹി ടീമുകള്‍ രണ്ട് വീതം മത്സരങ്ങളിലും ജയം സ്വന്തമാക്കി. ഹൈദരാബാദ് സണ്‍റൈസേഴ്‌സ് 4 കളികളില്‍ ഒന്നില്‍ മാത്രമാണ് വിജയിച്ചത്. കളിച്ച എല്ലാ മത്സരവും തോറ്റ മുംബൈ ഇന്ത്യന്‍സാണ് പോയന്റ് പട്ടികയില്‍ ഏറ്റവും അവസാനം.

രണ്ടാംഘട്ട മത്സരങ്ങള്‍ നാളെ റാഞ്ചിയിലാണ് ആരംഭിക്കുന്നത്. ഇന്ത്യയിലെ പത്ത് വേദികളിലായാണ് രണ്ടാംഘട്ട മത്സരങ്ങള്‍. നാളെ മുതല്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ ആദ്യത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.

Scroll To Top