Sunday December 11, 2016
Latest Updates

ഐപിഎല്‍ ഏഴാം സീസണില്‍ വീരേന്ദ്ര സേവാഗ് പഞ്ചാബ് കിങ്ങ്‌സ് ഇലവനില്‍

ഐപിഎല്‍ ഏഴാം സീസണില്‍ വീരേന്ദ്ര സേവാഗ് പഞ്ചാബ് കിങ്ങ്‌സ് ഇലവനില്‍

ഐപിഎല്‍ ഏഴാം സീസണില്‍ ഡല്‍ഹി തഴഞ്ഞ വീരേന്ദ്ര സേവാഗ് പഞ്ചാബ് ടീമിന്റെ ജേഴ്‌സി അണിയും. ദേശീയ ക്രിക്കറ്റിലും ആധ്യന്തര ക്രിക്കറ്റിലും നിറം മങ്ങിയ വീരുവിനെ ഈ സീസണില്‍ ഡല്‍ഹി തഴയുകയായിരുന്നു. കഴിഞ്ഞ ആറ് സീസണിലും സേവാഗ് ഡല്‍ഹിക്ക് വേണ്ടിയാണ് ജേഴ്‌സി അണിഞ്ഞത്. ആദ്യ സീസണ്‍ മുതല്‍ ഓരോ തവണയും കിരീടം കൈവിട്ട പഞ്ചാബ് ഇത്തവണയെങ്കിലും കിരീടത്തില്‍ മുത്തമിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

ബോളിവുഡ് താരം പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള ടീമാണ് പഞ്ചാബ്. ശരാശരി ടീം എന്നാണു പഞ്ചാബ് വിശേഷിപ്പിക്കപ്പെടുന്നത്. എങ്കിലും ഏഴാം സീസണില്‍ കിരീടം നേടാനാകുമെന്നാണ് പ്രതീക്ഷ. ഏഴാം സീസണില്‍ പല താരങ്ങളും പഴയ ടീമില്‍ നിന്ന് പുതിയ ടീമുകളില്‍ കുടിയേറിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിംഗ് ശൈലിയുടെ ഉടമയാണ് വീരു. ട്വന്റി 20 ഫോര്‍മാറ്റിനു ഏറ്റവും അനുയോജ്യമായ ശൈലിയാണ് ഇത്. പേസോ, സ്പിന്നോ എന്ന് നോക്കാതെ എല്ലാ പന്തും ബൌണ്ടറിയിലേക്ക് പറത്തുന്ന താരമാണ് സേവാഗ്.

സിംഗിളുകള്‍ക്കായി തട്ടി നില്‍ക്കാതെ പന്തുകള്‍ ബൌണ്ടറിയുടെ അതിര്‍ത്തി കടത്തുന്ന വീരുവിന്റെ ശൈലി ടീമിന് ഗുണം ചെയ്യുമെന്നാണ് പഞ്ചാബ് ടീമിന്റെ പ്രതീക്ഷ. ഇരുപത് ഓവര്‍ മാത്രമുള്ള കളിയില്‍ അധികം പന്തുകള്‍ നഷ്ടപ്പെടുത്താതെ സ്‌കോറിംഗ് വേഗം വര്‍ധിപ്പിക്കാന്‍ വീരുവിന് കഴിയുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

 

 

Scroll To Top