Sunday December 11, 2016
Latest Updates

ഐപിഎല്‍ ആദ്യ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്

ഐപിഎല്‍ ആദ്യ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്

ന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ ജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്. അബൂദബിയിലെ ശൈഖ് സായിദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ 41 റണ്‍സിന് തോല്‍പിച്ചാണ് കിംഗ് ഖാന്റെ ടീം പടയോട്ടത്തിനു തുടക്കമിട്ടത്.

ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അവര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ 122 റണ്‍സിന് പുറത്തായി. 72 റണ്‍സ് എടുത്ത ജാക്ക് കാലിസും 64 റണ്‍സ് എടുത്ത മനീഷ് പാണ്ടേയുമാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പികള്‍. കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ പൂജ്യം റണ്‍സിന് പുറത്താക്കി ലസിത് മലിംഗ നൈറ്റ് റൈഡേഴ്‌സിനെ ഞെട്ടിച്ചെങ്കിലും കാലിസ്, പാണ്ടേ കൂട്ടുകെട്ട് കൊല്‍ക്കത്തയെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇവരുടെ കൂട്ടുകെട്ട് പതിനേഴാം ഓവര്‍ വരെ ബാറ്റു ചെയ്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് വേണ്ടി ആദിത്യ താരെ (24), അമ്പാട്ടി റായിഡു (48), രോഹിത് ശര്‍മ (27) എന്നിവരാണ് അല്പ്പമെങ്കിലും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ച വച്ചത്. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ മൈക് ഹസ്സി 3 റണ്‍സിനു പുറത്തായി. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ നാല് വിക്കറ്റ് വീഴ്ത്തി. കെറി ആന്‍ഡേഴ്‌സന്‍ (2), ഹര്‍ഭജന്‍ സിങ് (0), റായിഡു, ഹസ്സി എന്നിവരുടെ വിക്കട്ടുകലാണ് നരെയ്ന്‍ പിഴുതത്.

 

Scroll To Top