Friday December 09, 2016
Latest Updates

ഐപിഎല്ലില്‍ ശക്തമായി തിരിച്ചു വന്ന മുംബൈ പ്ലേ ഓഫ് റൌണ്ടില്‍

ഐപിഎല്ലില്‍ ശക്തമായി തിരിച്ചു വന്ന മുംബൈ പ്ലേ ഓഫ് റൌണ്ടില്‍

ആദ്യ റൌണ്ടില്‍ ഒരു കളി പോലും ജയിക്കാനാകാതെ ഐപിഎല്ലില്‍ തകര്‍ന്നടിഞ്ഞ മുംബൈ ഇന്ത്യന്‍സ് ശക്തമായി തിരിച്ചു വന്നു. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി മുംബൈ പ്ലേ ഓഫ് റൌണ്ടില്‍  കടന്നു. ബുധനാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈയുടെ പ്‌ളേഓഫ് പോരാട്ടം.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റിന് 189 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനു ഇറങ്ങിയ മുംബൈ 14.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. കോറി ആന്‍ഡേഴ്‌സന്റെ മിന്നുന്ന ബാറ്റിംഗ് പ്രകടനമാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്. കോറി ആന്‍ഡേഴ്‌സന്‍ മുംബൈക്ക് വേണ്ടി 95 റണ്‍സ് എടുത്തു. 44 പന്തില്‍ 9 ഫോറും ആറ് സിക്‌സം ഉള്‍പ്പെടുന്നതാണ് കോറി ആന്‍ഡേഴ്‌സന്റെ ഇന്നിങ്ങ്‌സ്. മൈക്ക് ഹസി 22 റണ്‍സെടുത്തു. അമ്പാട്ടി റായുഡു 30 റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ 47 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സുമടക്കം 74 റണ്‍സ് നേടി.

മറ്റൊരു മലയാളി താരം കരന്‍ നായര്‍ 27 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സുമടക്കം 50 റണ്‍സ് നേടി. റോസ് നേടിയ മുംബൈ രാജസ്ഥാനെ ബാറ്റിംഗിനു അയയ്ക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് പരാജയപ്പെട്ട ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഐപിഎല്ലില്‍ നിന്ന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.1 ഓവറില്‍ 115 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിംഗിനു ഇറങ്ങിയ പഞ്ചാബ് 13.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

Scroll To Top