Thursday December 08, 2016
Latest Updates

ഐപിഎല്ലില്‍ ലൈംഗികാരോപണം; മുന്‍ കാമുകന്‍ മാനഭംഗപ്പെടുത്തിയെന്ന് പ്രീതി സിന്റ

ഐപിഎല്ലില്‍ ലൈംഗികാരോപണം; മുന്‍ കാമുകന്‍ മാനഭംഗപ്പെടുത്തിയെന്ന് പ്രീതി സിന്റ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലൈംഗികാരോപണം. മുന്‍ കാമുകന്‍ മാനഭംഗപ്പെടുത്തിയെന്ന് ബോളിവുഡ് താരം പ്രീതി സിന്റ. പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പങ്കാളി കൂടിയാണ് പ്രീതി സിന്റയുടെ മുന്‍ കാമുകന്‍ നെസ് വാഡിയ.

ബോംബെ ഡൈയിംഗ് വസ്ത്ര വ്യവസായ സ്ഥാപനങ്ങളുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറാണ് നെസ് വാഡിയ. കഴിഞ്ഞ മെയ് 30ന് മുംബയ് വാംഘഡെ സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിനിടെ നെസ് വാഡിയ തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് താരത്തിന്റെ പരാതി.

മാനഭംഗത്തിന് ശേഷം ഭീഷണിപ്പെടുത്തിയാതായും പ്രീതി സിന്റ പരാതിയില്‍ ആരോപിക്കുന്നു. മുംബയ് മറൈന്‍ െ്രെഡവ് പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2009 ലാണ് പ്രീതി സിന്റയും നെസ് വാഡിയും തമ്മില്‍ പിരിഞ്ഞത്. പിന്നീട് ബിസിനസ് രംഗത്ത് മാത്രമായിരുന്നു ഇരുവരുടെയും സഹകരണം.

Scroll To Top