Thursday December 08, 2016
Latest Updates

ഐപിഎല്ലില്‍ മുംബൈക്ക് ജയം

ഐപിഎല്ലില്‍ മുംബൈക്ക് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈക്ക് വിക്കറ്റ് ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ മുംബൈ 7 വിക്കറ്റിനാണ് കീഴടക്കിയത്. നിശ്ചിത 20 ഓവറില്‍ ഹൈദരാബാദ് 157 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനു ഇറങ്ങിയ മുംബൈ 8 പന്തുകള്‍ ബാക്കി നില്‌ക്കെ വിജയ ലക്ഷ്യം മറികടന്നു.

ലെണ്ഡല്‍ സിമ്മണ്‍സ്, അമ്പാട്ടി റായിഡു എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് മുംബൈയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. ഇരുവരും 69 റണ്‍സ് വീതം നേടി. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റ്  പിഴുതു. ഹൈദരബാദിനു വേണ്ടി ആരോണ്‍ ഫിഞ്ച് 68 റണ്‍സും, ഡേവിഡ് വാര്‍നന്‍ 55 റണ്‍സും നേടി.

Scroll To Top