Friday December 09, 2016
Latest Updates

ഐഎസ്എല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് പിന്നില്‍ ലോകത്തിലെ നാലാമത്തെ വലിയ ഫുട്‌ബോള്‍ ലീഗ്

ഐഎസ്എല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് പിന്നില്‍ ലോകത്തിലെ നാലാമത്തെ വലിയ ഫുട്‌ബോള്‍ ലീഗ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഫുട്‌ബോള്‍ ലീഗ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സ്‌റ്റേഡിയത്തില്‍ നിന്ന് കണ്ടവരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ഇതോടെ സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഐ എസ് എല്‍ ലോകത്തിലെ ഏറ്റവും വലിയ നാലമത്തെ ഫുട്‌ബോള്‍ ലീഗായി. ജര്‍മ്മനിയിലെ ബുന്‍ഡിസ്ഗാ, ഇംഗീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ് എന്നിവ മാത്രമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നിലുള്ളത്.

ഇറ്റലിയിലെ സീരിസ് എ മത്സരത്തെ മറികടന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലോകത്തിലെ നാലാമത്തെ വലിയ ലീഗായി ഉയര്‍ന്നത്. ഐഎസ്എല്‍ സ്‌റ്റേഡിയത്തില്‍ നിന്ന് കണ്ടവരുടെ ശരാശരി എണ്ണം 24,375 ആണ്. കൊച്ചിയില്‍ നടന്ന മത്സരങ്ങളില്‍ ഒന്നില്‍ കാണികളുടെ എണ്ണം അമ്പതിനായിരം കവിഞ്ഞിരുന്നു. കാണികളുടെ എണ്ണത്തില്‍ ഐഎസ്എല്‍ ഇപ്പോള്‍ ഏഷ്യന്‍ ലീഗുകളില്‍ ഒന്നാം സ്ഥാനത്താണ്.

അത്‌ലറ്റികോഡി കൊല്‍ക്കത്തയും മുബൈസിറ്റി എഫ് സിയും തമ്മില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ 65,000 പേരാണ് ഗ്യാലറിയില്‍ ഉണ്ടായിരുന്നത്. കൊച്ചിയില്‍ നടന്ന മത്സരങ്ങള്‍ക്കും നല്ല ജനപങ്കാളിത്തം ലഭിച്ചു. ഇംഗ്ലീഷിന് പുറമേ അഞ്ച് പ്രാദേശിക ഭാഷകളിലും എട്ട് ചാനലുകളില്‍ ഐഎസ്എല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇതും കളിയിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കാരണമായതായി സംഘാടകര്‍ പ്രതികരിച്ചു.

Scroll To Top