Saturday December 03, 2016
Latest Updates

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹോം ഗ്രൌണ്ടായ കൊച്ചിയില്‍ നടന്ന നാലാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിന് കേരളം കൊല്‍ക്കത്തയെ പരാജയപ്പെടുത്തി. കേരളത്തിന് വേണ്ടി നാലാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമാണ് ആദ്യ ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ പെഡ്രോ ഗുസ്താവോ ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് ഉയര്‍ത്തി.

56ാം മിനിറ്റില്‍ എത്യോപ്യന്‍ താരം ഫിക്രു കൊല്‍ക്കത്തയ്ക്ക് വേണ്ടി ഗോള്‍ മടക്കി. ഇഞ്ചുറി ടൈമില്‍ കൊല്‍ക്കത്ത സമനില പിടിക്കാന്‍ ബ്ലാ സ്‌റ്റേഴ്‌സിന്റെ വലയില്‍! എത്തിച്ചെങ്കിലും ഗോള്‍ അനുവദിച്ചില്ല. ഈ ജയത്തോടെ കേരളം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

Scroll To Top