Saturday December 03, 2016
Latest Updates

ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു

ഐഎസില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു

മുംബൈ: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയില്‍ നിന്ന് തിരിച്ചെത്തിയ മുംബൈ കല്യാണ്‍ സ്വദേശിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മുംബൈ കല്യാണ്‍ സ്വദേശി ആരിഫ് മജീദാണ് ഐഎസില്‍ നിന്ന് തിരിച്ചെത്തിയത്. ആറ് മാസം തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഇയാള്‍ മടങ്ങി എത്തിയത്. ടര്‍ക്കിയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ എത്തിയ ഇയാളെ എന്‍ഐഎ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തുടര്‍ന്ന് യുഎപിഎ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാളെ ഇന്ന് എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. എഞ്ചിനീയറിംഗ് ബിരുദദാരിയായ ആരിഫും നാല് സുഹൃത്തുക്കളും ചേര്‍ന്നാണ് ഐഎസില്‍ ചേരുന്നതിനായി വീട്ടില്‍ ഒളിച്ചോടിയത്. ആറ് മാസം ഐഎസിന്റെ ആക്രമണങ്ങളില്‍ പങ്കാളിയായ ഇയാള്‍ കഴിഞ്ഞ ദിവസം നാട്ടില്‍ മടങ്ങി എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തനിക്കൊപ്പം ഐഎസില്‍ ചേര്‍ന്ന മറ്റ് മൂന്നു പേരും ജീവനോടെ ഉണ്ടെന്ന് ആരിഫ് വെളിപ്പെടുത്തി.

നേരത്തെ ആരിഫ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ കഴിഞ്ഞ ദിവസം വീടുമായി ബന്ധപ്പെട്ടു തിരികെ മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് മരണ വാര്‍ത്ത തെറ്റാണെന്ന് ബന്ധുക്കള്‍ക്ക് ബോധ്യമായത്. കഴിഞ്ഞ മെയ് 23 നാണ് ആരിഫും സുഹൃത്തുക്കളും ഐഎസില്‍ ചേര്‍ന്നത്. ഐഎസിന്റെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മുഖേനയാണ് ഇവര്‍ സംഘടനയില്‍ ചേര്‍ന്നത്.

Scroll To Top