Sunday December 11, 2016
Latest Updates

ഐഎസിന് വേണ്ടി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് ബംഗളുരു സ്വദേശിയെന്ന് ബ്രിട്ടീഷ് ചാനല്‍

ഐഎസിന് വേണ്ടി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് ബംഗളുരു സ്വദേശിയെന്ന് ബ്രിട്ടീഷ് ചാനല്‍

ബംഗളുരു: ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് വേണ്ടി ട്വിറ്ററിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ബംഗളുരു സ്വദേശിയെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന ഷമി വിറ്റ്‌നെസ്സ് എന്ന ട്വിറ്റര്‍ അക്കൌണ്ടിന്റെ ഉടമ ഇന്ത്യക്കാരനാണെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ബ്രിട്ടീഷ് ചാനലായ ചാനല്‍ ഫോറാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ട്വിറ്ററില്‍ ഇയാള്‍ക്ക് 17,700 ഫോളോവേഴ്‌സുണ്ട്.

ഐഎസ് അനുകൂലികളില്‍ ഏറ്റവും സ്വാധീനമുള്ള ആളായാണ് ഷമി വിറ്റ്‌നെസ്സ് വിലയിരുത്തപ്പെടുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേര് മെഹ്ദി എന്നാണ്. എന്നാല്‍ മുഴുവന്‍ പേര് വെളിപ്പെടുത്താനാകില്ലെന്ന് ചാനല്‍ ഫോര്‍ വ്യക്തമാക്കി. ചാനല്‍ ഫോര്‍ റിപ്പോര്‍ട്ടര്‍ ഇയാളുമായി ബന്ധപ്പെട്ടുവെന്നും ഇതിന് ശേഷം ഇയാള്‍ ട്വിറ്റര്‍ അക്കൌണ്ട് മരവിപ്പിച്ചുവന്നും ചാനല്‍ ഫോര്‍ അവകാശപ്പെടുന്നു. ട്വിറ്റര്‍ അക്കൌണ്ട് ഉള്ള തീവ്രവാദികളെല്ലാം ഇയാളുടെ ഫോളോവേഴ്‌സാണ്.

ഇയാള്‍ക്കും ഐഎസില്‍ ചേര്‍ന്ന് നേരിട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കുടുംബത്തിന്റെ ഉത്തരവാദിത്വം ഉള്ളതിനാല്‍ നേരിട്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് ഇയാള്‍ പരിഭവം പ്രകടിപ്പിച്ചുവെന്നും ചാനല്‍ ഫോര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതെസമായം ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കുണ്ടില്‍ സുഹൃത്തുക്കളുമായുള്ള ചിത്രങ്ങള്‍ മാത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ചാനല്‍ ഫോര്‍ വെളിപ്പെടുത്തി.

Scroll To Top