Saturday December 03, 2016
Latest Updates

ഐഎന്‍എംഒ , എച്ച് എസ് ഇ യുമായി പോരിനിറങ്ങുന്നു; താല്‍ക്കാലിക നേഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം ലക്ഷ്യം

ഐഎന്‍എംഒ , എച്ച് എസ് ഇ യുമായി പോരിനിറങ്ങുന്നു; താല്‍ക്കാലിക നേഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം ലക്ഷ്യം

ഡബ്ലിന്‍ : അയര്‍ലന്റിലെ കുറഞ്ഞ ശമ്പള വ്യവസ്ഥ എച് എസ് ഇ തെറ്റിക്കുകയാനെന്നു ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) ആരോപിച്ചു.
‘ താല്‍ക്കാലിക നഴ്‌സുമാര്‍ക്കും മിഡ് വൈഫുകള്‍ക്കും പ്രയാസം ഉണ്ടാകുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് എച്ച്എസ്ഇ ഇപ്പോള്‍ നടപ്പിലാക്കുന്നത്, അവരുടെ ജോലി സമയപരിധി ഉയര്‍ത്തിയിരിക്കുകയാണ്. പറഞ്ഞിരുന്നതിന്റെ 50ശതമാനം പണം മാത്രമേ ഇവര്‍ക്ക് ലഭിക്കാറുള്ളൂ. അതായത് അയര്‍ലന്റിലെ ശമ്പളവ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്ന ഏറ്റവും കുറഞ്ഞ വേതനത്തെക്കാള്‍ വളരെ കുറവും.’ എക്‌സിക്യൂടിവ് കൌണ്‍സിലിന്റെ യോഗത്തില്‍ പുറത്തിറക്കിയ സ്‌റ്റേറ്റ്‌മെന്റില്‍ ഓര്‍ഗനൈസേഷന്‍ വിശദമാക്കി.

ഒരു വാരം 39മണിക്കൂര്‍ ജോലി കര്‍ശനമാക്കിയ എച്ച് എസ് ഇ യുടെ പ്രവര്‍ത്തിയെ അപലപിക്കുകയായിരുന്നു യോഗം. എച്ച് എസ് ഇ ഈ തീരുമാനം മാറ്റി ജോലിസമയം പരിമിതപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. സമയപരിധി ഉയര്‍ത്തുന്നതിനുള്ള പരിശീലനം എച്ച് എസ് ഇ തുടങ്ങിയിട്ടുണ്ടെന്നു ഐഎന്‍എംഒ മനസിലാക്കിയിട്ടുണ്ട്. ബ്രെന്‌ടെന്‍ ഹോളന്റെ പബ്ലിക് എക്‌സ്‌പെന്റിച്ചര്‍ ആന്‍ഡ് റിഫോമിനെ വിവരം അറിയിക്കാനാണ് ഓര്‍ഗനൈസേഷന്‍ ആലോചിക്കുന്നത് .

എച് എസ് ഇ പുറത്തിറക്കിയ നിബന്ധനകള്‍ അടക്കം ഈ നിയമ ലംഘനത്തിനെതിരെ മന്ത്രിക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും കത്തെഴുതാനാണ് ഐഎന്‍എംഒ യുടെ തീരുമാനം.

‘നഴ്‌സുമാരുടെയും മിഡ് വൈഫുകളുടെയും ജോലി സമയം വര്‍ദ്ധിപ്പിക്കുക വഴി എച് എസ് ഇ തങ്ങളുടെ ക്രൂരതയാണ് കാണിച്ചിരിക്കുന്നത്. ഈ നിയമലംഘനത്തിനെതിരെ നിയമപരമായിതന്നെ പ്രതികരിക്കും. അതിനായി ഡിപിഇആര്‍ എച്ച് എസ് ഇ ക്ക് അനുവദിച്ചു കൊടുത്ത രേഖകളും കോടതിയില്‍ സമര്‍പ്പിക്കും.’ ഐഎന്‍എംഒ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ഡേവിഡ് ഹ്യൂസ് പറഞ്ഞു.

തൊഴില്‍ നിയമങ്ങള്‍ക്കു നേരെയും തൊഴിലാളി അവകാശങ്ങള്‍ക്ക് നേരെയും ഉള്ള ആക്രമണമാണിതെന്നും ഹ്യൂസ് പറഞ്ഞു.

Scroll To Top