Saturday December 10, 2016
Latest Updates

ഐഎംഎഫ് പിടി മുറുക്കുന്നു :അയര്‍ലണ്ട് എടുത്ത വായ്പകള്‍ രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം

ഐഎംഎഫ് പിടി മുറുക്കുന്നു :അയര്‍ലണ്ട് എടുത്ത വായ്പകള്‍ രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം

ഡബ്ലിന്‍: ഐറിഷ് സര്‍ക്കാര്‍ ബെയില്‍ഔട്ട് എഗ്രിമെന്റിലെ ചട്ടങ്ങള്‍ അനുസരിക്കേണ്ടിവരുമെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ 5.1 ബില്ല്യണ്‍ യൂറോ തിരിച്ചടക്കേണ്ടിവരുമെന്നും ഐഎംഎഫ് അറിയിച്ചു.

ബജറ്റവതരണത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന ടാക്‌സ് വര്‍ദ്ധനവും ചിലവ് വെട്ടിച്ചുരുക്കല്‍ പദ്ധതിയും ഈ വര്‍ഷം 3.1 ബില്ല്യണ്‍ യൂറോ ലാഭം കണക്കാക്കുന്നുവെന്ന് ധനകാര്യ മന്ത്രി മൈക്കല്‍ നൂനന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രണ്ടു വര്‍ഷങ്ങളിലായി 5.1 ബില്ല്യണ്‍ യൂറോ മുഴുവനായും അടച്ചുതീര്‍ക്കാനാണ് ഐഎംഎഫിന്റെ നിര്‍ദ്ദേശം. ഈ വര്‍ഷത്തെ അടവ് കുറഞ്ഞുപോയാലും സര്‍ക്കാരിന് അത് അടുത്തവര്‍ഷം പരിഹരിക്കാവുന്നതാണെന്നും ഐഎംഎഫ് പറഞ്ഞു.

അയര്‍ലണ്ടിന് സാമ്പത്തിക ഭദ്രത പുനക്രമീകരിക്കാന്‍ സാധിക്കുമെന്നും അതോറിറ്റികകളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഐഎംഎഫിലെ ക്രെയ്ഗ് ബ്യൂമോണ്ട് പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച നിരക്ക് ഈ വര്‍ഷം 0.6 ശതമാനം മാത്രമാണെന്നും ഇത് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതിന്റെ പകുതിയോളം പോലും എത്തിയിട്ടില്ലെന്നും ഐഎംഎഫ് പറഞ്ഞു.

മോര്‍ട്ട്‌ഗേജ് പ്രശ്‌നം പരിഹരിക്കപ്പെട്ടാലും അതിലൂടെ സാമ്പത്തികമായി വല്ല ലാഭവും വീട്ടുടമസ്ഥര്‍ക്ക് ലഭിക്കുകയാണെങ്കില്‍ അതുപോലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി ഉപയോഗിക്കേണ്ടി വരും എന്നും ഐഎംഎഫ് കൂട്ടിച്ചേര്‍ത്തു.

തൊഴിലില്ലായ്മ അനുഭവിക്കുന്നവര്‍ക്ക് തൊഴിലിലേക്ക് തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തനവും സര്‍ക്കാര്‍ വേഗത്തിലാക്കി.
സ്വകാര്യ വിഭാഗത്തിലും റീട്രെയിനിംഗ് സര്‍വ്വീസുകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ടെന്നും ഐഎംഎഫ് കൂട്ടിച്ചേര്‍ത്തു.

Scroll To Top