Wednesday December 07, 2016
Latest Updates

ഏഷ്യാ ബിസിനസ് വീക്ക് അടുത്ത മാസം ഡബ്ലിനില്‍

ഏഷ്യാ ബിസിനസ് വീക്ക് അടുത്ത മാസം ഡബ്ലിനില്‍

ഡബ്ലിന്‍ :രണ്ടാമത് എഷ്യ ബിസിനസ് വീക്ക് കോര്‍ക്കിലും, ഡബ്‌ളിനിലുമായി ജൂലൈ 8 മുതല്‍14 വരെ നടക്കും.ഏഷ്യന്‍രാജ്യങ്ങളുമായി അയര്‍ലണ്ടിന്റെ വ്യാപാര, നിക്ഷേപ സഹകരണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തപെടുന്ന പരിപാടിയില്‍ വിവിധ രംഗങ്ങളില്‍ നിന്നായി 1000 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കരുതപ്പെടുന്നു.
ഏഷ്യ, യൂറോപ്യന്‍ യൂണിയന്‍, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍, മന്ത്രിമാര്‍, യൂറോപ്യന്‍ യൂണിയന്‍ ഉന്നത ഉദ്യോഗസ്ഥര്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന മേള അയര്‍ലണ്ടിലെ ബിസിനസുകാര്‍ക്ക് അപൂര്‍വാവസരമാവും.
അയര്‍ലണ്ടിലെ വ്യവസായികള്‍ക്ക് പുതിയ വ്യാപാര സാധ്യതകളും, കരാറുകളുമാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബിസിനസ്സ് വീക്ക് സംഘാടകരായ ഏഷ്യ മാറ്റേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ട്ടിന്‍ മുറേ പറഞ്ഞു. ഡബ്‌ളിന്‍ സിറ്റി കൗണ്‍സില്‍, ഡബ്‌ളിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇബെക്, ഡബ്‌ളിന്‍ ചേബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സഹകരത്തോടെയാണ് ഏഷ്യ ബിസിനസ്
വീക്ക് ഡബ്‌ളിനില്‍ സംഘടിപ്പിക്കപ്പെടുന്നത്.
കോര്‍ക്കില്‍ സംഘടിപ്പിക്കപ്പെടുന്ന രണ്ടാം ഘട്ടം കോര്‍ക്ക് സിറ്റി കൗണ്‍സില്‍,കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍, കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോര്‍ക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കപ്പെടുക.

Scroll To Top