Thursday December 08, 2016
Latest Updates

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; ഇന്ത്യക്ക് സ്വര്‍ണ നേട്ടം 1998ന് ശേഷം ആദ്യം

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; ഇന്ത്യക്ക് സ്വര്‍ണ നേട്ടം 1998ന് ശേഷം ആദ്യം

ഇഞ്ചിയോന്‍: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ നേടി. പാക്കിസ്ഥാനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ മെഡല്‍ നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മലയാളി താരം ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.

ഷൂട്ടൗട്ടില്‍ പാക്കിസ്ഥാന്റെ മൂന്ന് ഗോള്‍ ശ്രമങ്ങളാണ് ഗോളിയായ ശ്രീജേഷ് വിഫലമാക്കിയത്. മത്സരം തുടങ്ങില്‍ മിനിറ്റുകള്‍ക്കകം തന്നെ പാക്കിസ്ഥാന്‍ ആദ്യ ഗോള്‍ നേടി. മുഹമ്മദ് റിസ്വാനാണ് ഗോള്‍ നേടിയത്. പാക്കിസ്ഥാന് വേണ്ടി ഗോള്‍ നേടിയത്. തുടര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി കൊദ്ജിത്ത് സിംഗ് ഒരു ഗോള്‍ നേടിയതോടെ ഇന്ത്യ സമനില പിടിച്ചു.

രണ്ടാം പകുതിയും ഇരു ടീമുകളും ഗോള്‍ നേടിയില്ല. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ ഇന്ത്യ മൂന്ന് തവണ കൂടി പാക്ക് വല കുലുക്കി. എന്നാല്‍ പാക്കിസ്ഥാന്റെ ഗോള്‍ ശ്രമങ്ങള്‍ ഒന്നൊഴികെ ബാക്കിയെല്ലാം ശ്രീജേഷ് തടഞ്ഞു. 1998 ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണ മെഡല്‍ നേടുന്നത്. ഈ ജയത്തോടെ ഇന്ത്യയ്ക്ക് റിയോ ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചു.

Scroll To Top