Sunday December 11, 2016
Latest Updates

ഏഷ്യന്‍ ഗെയിംസ് റോവിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസ് റോവിങ്ങില്‍ ഇന്ത്യയ്ക്ക് വെങ്കലം

ഇഞ്ചിയോണ്‍::: ഏഷ്യന്‍ ഗെയിംസ് റോവിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കല മെഡല്‍ കൂടി. ലൈറ്റ്‌വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ ദുഷ്യന്ത് ചൗഹാനാണ് വെങ്കലം നേടിയത്. ഏഴു മിനിറ്റ് 26.57 സെക്കന്‍ഡില്‍ തുഴഞ്ഞെത്തിയായിരുന്നു ചൗഹാന്റെ നേട്ടം. കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ ഈയിനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നെങ്കിലും ഇത്തവണ വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു.

ഹരിയാന സ്വദേശിയാണ് ദുഷ്യന്ത്. റൂര്‍ക്കി ബംഗാള്‍ എഞ്ചിനീയറിങ് ഗ്രൂപ്പിലെ സൈനികനാണ്. ഈയിനത്തില്‍ ഏഴു മിനിറ്റ് 25.04 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹോങ്‌കോങ്ങിന്റെ ഹോയ് ലോക് ക്വാന്‍ സ്വര്‍ണവും ഏഴു മിനിറ്റ് 25.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദക്ഷിണ കൊറിയയുടെ ലീ ഹാകിബോയെം വെള്ളിയും നേടി.

Scroll To Top