Friday December 09, 2016
Latest Updates

ഏഷ്യന്‍ ഗെയിംസില്‍ മേരി കോമിന് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ മേരി കോമിന് സ്വര്‍ണം

ഇഞ്ചിയോന്‍: ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മേരി കോം സ്വര്‍ണം നേടി. വനിതകളുടെ ബോക്‌സിംഗ് 51 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഫൈനലില്‍ കസാഖിസ്ഥാന്റെ ഷെയ്‌ന ഷെബര്‍ബെകോവയെ ആണ് പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ട് കസാഖിസ്ഥാന്‍ താരം തേടിയെങ്കിലൂം തുടര്‍ന്നുള്ള മൂന്ന് റൗണ്ടുകളും മേരി കോം ആധിപത്യം നേടി. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 7 ആയി.

കഴിഞ്ഞ ഏഷ്യാഡില്‍ വെങ്കലം നേടിയ മേരി കോം ഒളിമ്പിക്‌സില്‍ വെള്ളി നേടിയിരുന്നു. മേരി കോമിന്റെ മെഡല്‍ നേട്ടത്തില്‍ മേരി കോമിനെ സ്‌ക്രീനില്‍ അവതരിപ്പിച്ച പ്രിയങ്ക ചോപ്രയും അഭിനന്ദിച്ചു.

അതിനിടെ വനിതകളുടെ ബോക്‌സിംഗ് മിഡില്‍ വെയ്റ്റ് വിഭഗാത്തില്‍ ഇന്ത്യയുടെ സരിത ദേവി വെങ്കല മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചു. സരിത മെഡല്‍ കൈയില്‍ സ്വീകരിച്ച ശേഷം വെള്ളി മെഡല്‍ നേടിയ ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കിന്റെ കഴുത്തില്‍ വെങ്കലും അണിയിച്ചു. മത്സരഫലം ഏകപക്ഷീയമായി ആതിഥേയരായ കൊറിയയ്ക്ക് വേണ്ടി അട്ടിമറിച്ചു എന്നാണു ഇന്ത്യയുടെ ആരോപണം. ഇന്ത്യ ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കില്‍ അപ്പീല്‍ തള്ളുകയായിരുന്നു.

Scroll To Top