Friday December 09, 2016
Latest Updates

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളി കൂടി

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളി കൂടി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളി കൂടി. 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ടീമിനത്തിലാണ് ഇന്ത്യ വെള്ളി നേടിയത്. വിജയ്കുമാര്‍, ഗുര്‍പ്രീത് സിങ്, പെംപ തമാങ് എന്നിവരുള്‍പ്പെട്ട ടീമാണ് മെഡല്‍ നേടിയത്. അമ്പെയ്ത്ത് റീകര്‍വ് ടീമിനത്തില്‍ ഇന്ത്യന്‍ വനിതാ ടീം സെമിയിലെത്തി.

ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ കടന്നത്. സെമിയില്‍ ആതിഥേയരായ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. അതേസമയം ഇതേ ഇനത്തില്‍ ഹോങ്കോങിനോട് തോറ്റ് പുരുഷ ടീം പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ടെന്നീസ് സിംഗിള്‍സില്‍ യൂകി ഭാംബ്രിയും സനം സിങും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബാഡ്മിന്റണില്‍ പി കശ്യപ് പ്രാക്വാര്‍ട്ടറില്‍ പുറത്തായി.

മറ്റ് മത്സരങ്ങളില്‍ അമ്പെയ്?ത്തില്‍ ദീപികാ കുമാരി ആദ്യ റൗണ്ടില്‍ പുറത്തായി. സ്‌ക്വാഷില്‍ പുരുഷ,വനിത ടീമുകള്‍ ഇന്ന് സെമി കളിക്കും. ബാഡ്മിന്റണ്‍ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ സൈന നേഹ്‌വാള്‍ ഇന്ന് മ!ത്സരിക്കും. നാല് ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങളും ഇന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇറങ്ങും.

Scroll To Top