Friday December 02, 2016
Latest Updates

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് മൂന്ന് വെങ്കലം; സൈന ക്വാട്ടറില്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് മൂന്ന് വെങ്കലം; സൈന ക്വാട്ടറില്‍

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇന്ന് മൂന്ന് വെങ്കല മെഡലുകള്‍ കൂടി നേടി. രണ്ടെണ്ണം തു!ഴച്ചിലിലും ഒരെണ്ണം ഷൂട്ടിങ്ങിലുമാണ് വെങ്കലം. ലൈറ്റ്‌വെയ്റ്റ് സിംഗിള്‍സ് സ്‌കളളില്‍ സ്വരണ്‍ സിങ്ങാണ് ആദ്യ വെങ്കലം നേടിയത്. അവസാന ഘട്ടം വരെ മുന്നിട്ട് നിന്ന ശേഷമാണ് സ്വരന്‍ സിങ്ങ് പിന്നിലായത്.

സ്‌കള്‍ 8 പേരുടെ ടീമിനത്തിലാണ് ഇന്ത്യയുടെ രണ്ടാം മെഡല്‍. മലയാളി താരം റോബിന്‍ ഉലഹന്നാന്‍ ഉള്‍പ്പെട്ട ടീമാണ് വെങ്കലം നേടിയത്. ഷൂട്ടിങ്ങില്‍ വനിതകളുടെ ഡബിള്‍ ട്രാപ്പ് ടീമിനത്തിലാണ് ഇന്ത്യ മൂന്നാം വെങ്കലം നേടിയത്. ബാഡ്മിന്ടന്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ക്വാട്ടരില്‍ കടന്നു. ഇറാന്‍ താരത്തെ പരാജയപ്പെടുത്തിയാണ് സൈന ക്വാട്ടറില്‍ കടന്നത്. അതേസമയം മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷ ആയിരുന്ന പിവി സിന്ധു പുറത്തായി.

Scroll To Top