Saturday December 10, 2016
Latest Updates

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം

ഇഞ്ചിയോണ്‍ : ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. ഷൂട്ടിങ്ങിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണ്ണം നേടിയത്. പുരുഷന്‍മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജിത്തു റായിയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയത്.

ലോകചാമ്പ്യന്‍ഷിപ്പില്‍ ഈ ഇനത്തില്‍ ജീത്തു റായി വെള്ളി നേടിയിരുന്നു. വെങ്കല മെഡലൂടെയാണ് ഇന്ത്യ ഇഞ്ചിയോണില്‍ മെഡല്‍ വേട്ട തുടങ്ങിയത്. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ശ്വേത ചൗധരിയാണ് വെങ്കലം നേടിയത്. ഈയിനത്തില്‍ ചൈന സ്വര്‍ണ്ണം നേടി. ആതിഥേയരായ ദക്ഷിണകൊറിയയ്ക്കാണ് വെള്ളി.

Scroll To Top