Saturday December 03, 2016
Latest Updates

ഏഴു സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരെ ഇന്ന് പ്രഖ്യാപിച്ചേക്കും; രാജഗോപാലിന് സാധ്യത

ഏഴു സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരെ ഇന്ന് പ്രഖ്യാപിച്ചേക്കും; രാജഗോപാലിന് സാധ്യത

ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരെ ഇന്ന് പ്രഖ്യാപിച്ചേക്കും. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിഞ്ഞ ഒഴിവിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിക്കുന്നത്. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ഓ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗവര്‍ണര്‍ പദവി ലഭിക്കും.

യുപിഎ നിയമിച്ച ഗവര്‍ണര്‍മാര്‍ രാജി വയ്ക്കണമെന്ന അഭ്യര്‍ത്ഥന മാനിച്ച് ബി.എല്‍. ജോഷി (ഉത്തര്‍ പ്രദേശ്) ശേഖര്‍ ദത്ത് (ഛത്തീസ്ഗഡ്) എന്നിവര്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജും ത്രിപുര ഗവര്‍ണര്‍ ദേവാനന്ദ് കോണ്‍വാറും ഗവര്‍ണര്‍സ്ഥാനത്തുനിന്നും വിരമിച്ചു. ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് എം.കെ നാരായണനെയും ബി.വി വാഞ്ചുവിനെയും സി.ബി.ഐ ചോദ്യം ചെയ്തതിനു പിന്നാലെ ഇരുവരും രാജി വച്ചിരുന്നു. എന്നാല്‍ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ എന്നിവര്‍ രാജി വയ്ക്കില്ലെന്ന നിലപാടിലാണ്.

മുരളി മനോഹര്‍ ജോഷി അടക്കം കേന്ദ്രത്തില്‍ അര്‍ഹമായ പരിഗണന കിട്ടാത്ത നേതാക്കളെ ഗവര്‍ണര്‍ പദവി നല്കി സമാശ്വസിപ്പിക്കാനാണ് മോഡിയുടെ നീക്കം. ഓ രാജഗോപാല്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറാകുമെന്നാണ് സൂചന.

Scroll To Top