Friday December 09, 2016
Latest Updates

ഏറ്റവും ജീവിത ചെലവേറിയ നഗരം ലണ്ടന്‍; കുറവ് മുംബൈയില്‍

ഏറ്റവും ജീവിത ചെലവേറിയ നഗരം ലണ്ടന്‍; കുറവ് മുംബൈയില്‍

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ജീവിത ചെലവേറിയ നഗരമായി ലണ്ടന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി മുംബൈയും തെരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് സര്‍വീസ് പ്രൊവൈഡറായ സാവില്‍സ് പിഎല്‍സിയാണ് ജീവിതചെലവേറിയ നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ പട്ടികയില്‍ ഒന്നാമതായിരുന്ന ഹോങ്കോങിനെ പിന്തള്ളിയാണ് ലണ്ടന്‍ ഒന്നാമത് എത്തിയത്.

പുതിയ പട്ടികയില്‍ ഹോങ്കോങ് രണ്ടാം സ്ഥാനത്താണ്. ന്യൂയോര്‍ക്കും പാരീസുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ലോകത്തിലെ 12 നഗരങ്ങളിലെ ജീവിത ചെലവ് അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനമാക്കിയാണ് കണക്കാക്കിയത്. സര്‍വേയിലെ കണക്ക് പ്രകാരം ലണ്ടനില്‍ ഒരു വര്‍ഷം ജീവിക്കാന്‍ 128,568 ഡോളര്‍ ചെലവാകും. അതേസമയം മുംബൈയിലെ ഒരു വര്‍ഷത്തെ ജീവിത ചെലവ് 29,742 ഡോളര്‍ മാത്രമാണ്.

Scroll To Top