Sunday December 04, 2016
Latest Updates

ഏറ്റവും കൂടുതല്‍ വര്‍ഗീയത സി പി എമ്മിലെന്ന് വെള്ളാപ്പള്ളി,’യോഗത്തെ തകര്‍ക്കാന്‍ വരുന്നവര്‍ നിരാശരാകും’

ഏറ്റവും കൂടുതല്‍ വര്‍ഗീയത സി പി എമ്മിലെന്ന് വെള്ളാപ്പള്ളി,’യോഗത്തെ തകര്‍ക്കാന്‍ വരുന്നവര്‍ നിരാശരാകും’

കൊല്ലം: എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ പൊന്മാനിന്റെ വേഷത്തില്‍ വരുന്ന മാരീചനെ തിരിച്ചറിയാനുള്ള കരുത്ത് സമുദായത്തിനുണ്ടന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാര്യങ്ങള്‍ നേടിയെടുക്കാന്‍ അധികാരമുള്ളവരെ അങ്ങോട്ടു പോയി കാണണം.
എസ്.എന്‍.ഡി.പി യോഗത്തിനു സ്വന്തം വഴിക്കുപോകാന്‍ അവകാശമുണ്ട്. സമുദായത്തിനു കാല്‍ക്കാശിന്റെ പ്രയോജനമില്ലാത്ത സിപിഎമ്മിനെ പോലുള്ളവര്‍ ശിക്ഷിക്കാന്‍ വന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മറ്റുള്ളവരില്‍ വര്‍ഗ്ഗീയത ആരോപിക്കുന്ന സിപിഎമ്മിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയത. കൃത്യമായ നയവും പരിപാടികളും സിപിഎമ്മിനില്ല. പ്രഗത്ഭനായ കമ്യൂണിസ്റ്റായ വി.എസിനെ നിയമസഭയുടെ കാലാവധി അവസാനിക്കാറായപ്പോള്‍ പ്രതിപക്ഷസ്ഥാനത്തു നിന്ന് മാറ്റാന്‍ നീക്കം നടത്തുന്നത് പാര്‍ട്ടിയുടെ ധാര്‍ഷ്ട്യം വെളിപ്പെടുത്തുന്നതാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

കൊല്ലം എസ് എന്‍ കോളജില്‍ നടന്ന എസ് എന്‍ ഡി പി യോഗം തിരഞ്ഞെടുപ്പില്‍ 97 %വോട്ടും നേടി വെള്ളാപ്പള്ളി നടേശന്‍ സംഘടനയുടെ നെക്രട്ടരിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Scroll To Top