Thursday December 08, 2016
Latest Updates

ഏറെ നേരം ഹെഡ്‌ഫോണ്‍ സംഗീതം വേണ്ട…

ഏറെ നേരം ഹെഡ്‌ഫോണ്‍ സംഗീതം വേണ്ട…

തിരക്കേറിയ നിരത്തിലൂടെ നടന്നു പോകുമ്പോഴും ബസില്‍ യാത്ര ചെയ്യുമ്പോഴും അടുക്കളപണിക്കിടയിലും പുസ്തകവായനക്കിടയിലും എന്തിനേറെ സുഹൃത്തുക്കള്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കുമ്പോള്‍ പോലും കാതുകളില്‍ രണ്ടും ഹെഡ്‌ഫോണും തിരുകി പാട്ടുകേട്ടുകൊണ്ടിരിക്കുന്നവര്‍ ഏറെയാണ്. മരണവീടെന്നോ ക്ലാസ് മുറിയെന്നോ പോലും നോക്കാതെ ഹെഡ്‌സെറ്റില്‍ പാട്ടും കേട്ടു തന്റെ മാത്രം ലോകത്ത് ജീവിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. ഏറെ നേരം തുടര്‍ച്ചയായി ഹെഡ്‌ഫോണ്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല..ഇങ്ങനെ ഹെഡ്‌ഫോണിനൊപ്പം ജീവിക്കുന്നവരുടെ ഹൃദയത്തിന് വേഗത്തില്‍ രോഗങ്ങള്‍ പിടിപ്പെടുമെന്നാണ് പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കംപ്യൂട്ടറില്‍ നിന്നോ മൊബൈല്‍ ഫോണിലെ എഫ് എം റേഡിയോയില്‍ നിന്നോ തുടര്‍ച്ചയായി ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കുന്നവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
തുടര്‍ച്ചയായുള്ള ഹെഡ്‌ഫോണിന്റെ ഉപയോഗം മാനസിക അസ്വസ്ഥത, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അവസ്ഥകളിലേക്കും ഇത് ഹൃദ്രോഗത്തിലേക്കും നയിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഇത് കൂടാതെ ഉച്ചത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്ന നാഡീവ്യൂഹത്തിനും ചെവിയിലെ ഞരമ്പുകള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും ഡോക്ടര്‍മാര്‍ പറയുന്നു.

Scroll To Top