Sunday December 04, 2016
Latest Updates

ഏദന്‍ കോളജിന് പിന്നാലെ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൂന്ന് കോളജുകള്‍ക്ക് കൂടി വിസ നിയന്ത്രണം ഏര്‍പ്പെടുത്തി 

ഏദന്‍ കോളജിന് പിന്നാലെ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മൂന്ന് കോളജുകള്‍ക്ക് കൂടി വിസ നിയന്ത്രണം ഏര്‍പ്പെടുത്തി 

ഡബ്ലിന്‍: അധ്യാപന നിലവാരം കുറഞ്ഞതിനെ തുടര്‍ന്ന് ഡബ്ലിനിലെ ഏദന്‍ കോളജ് അടച്ചു പൂട്ടിയ സാഹചര്യത്തില്‍ അധ്യാപന നിലവാരത്തില്‍ പിന്നോക്കം നില്ക്കുന്ന മറ്റ് ചില കോളജുകള്‍ക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇംഗ്ലീഷ് അധ്യയനത്തില്‍ പിന്നോക്കം നില്ക്കുന്ന കോളജുകള്‍ക്കെതിരെയാണ് നടപടി. 

അധ്യയന നിലവാരത്തില്‍ പിന്നോക്കം നില്ക്കുന്നതെന്ന് അധികൃതര്‍ കണ്ടെത്തിയ ഈ കോളജുകളിലേക്ക് എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കേണ്ടതില്ലെന്ന് ഐഎന്‍ഐഎസും ജിഎന്‍ഐബിയും നിര്‍ദ്ദേശം നല്‍കി. ഏദന്‍ കോളജ് കൂടാതെ നാഷണല്‍ മീഡിയ കോളജ്, മില്ലേനിയം കോളജ്, ബിസിനസ് ആന്‍ഡ് കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്യൂട്ട് എന്നീ കോളജുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇപ്പോള്‍ വിസ നല്‌കേണ്ടതില്ലെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.ഇവിടെയും ധാരാളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയിട്ടുള്ളതാണ്.ഇവരുടെ വിസ പുതുക്കി നല്‍കുന്നതിനെകുറിച്ചും സര്‍ക്കാര്‍ അറിയിപ്പില്‍ പരാമര്‍ശമില്ല.

Scroll To Top