Tuesday December 06, 2016
Latest Updates

ഏകദിന ടീമിന്റെ ഡയറക്ടറായി രവിശാസ്ത്രി നിയമിതനായി

ഏകദിന ടീമിന്റെ ഡയറക്ടറായി രവിശാസ്ത്രി നിയമിതനായി

മുംബൈ: ഏകദിന ടീമിന്റെ ഡയറക്ടറായി രവിശാസ്ത്രിയെ നിയമിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 31 ന്റെ കനത്ത തോല്‍വിയെത്തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ മാനേജ് മെന്റ് തലത്തില്‍ അഴിച്ചുപണി നടത്തിയത്. ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഡയറക്ടറായി മുന്‍ ഇന്ത്യന്‍ താരം രവിശാസ്ത്രിയെ ബി.സി.സി.ഐ നിയമിക്കുകയായിരുന്നു. ഈ മാസം 25 നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

അതേസമയം കോച്ചായി ഡങ്കന്‍ ഫ് ളച്ചര്‍ തന്നെ തുടരും. സഞ്ജയ് ബങ്കാര്‍, ഭരത് അരുണ്‍ എന്നിവരെ അസിസ്റ്റന്റ് കോച്ചുമാരായും നിയമിച്ചിട്ടുണ്ട്. ബൌളിംഗ് കോച്ചായിരുന്ന ജോ ഡൌസ്, ഫീല്‍ഡിംഗ് കോച്ച് ട്രവര്‍ പെന്നി എന്നിവരെ മത്സരങ്ങളില്‍ നിന്ന് ഇടവേള അനുവദിക്കുന്നു എന്ന വിശദീകരണം നല്‍കി മാറ്റിയിട്ടുണ്ട്. 

52 കാരനായ രവി ശാസ്ത്രി ഇന്ത്യയ്ക്ക് വേണ്ടി80 ടെസ്റ്റും 150 ഏകദിനങ്ങളുമാണ് കളിച്ചത്. ടെസ്റ്റില്‍ 3830 റണ്‍സും ഏകദിനത്തില്‍ 3108 റണ്‍സും നേടിയ ശാസ്ത്രി ടെസ്റ്റില്‍ 151 ഉം ഏകദിനത്തില്‍ 129 ഉം വിക്കറ്റ് വീഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി 12 ടെസ്റ്റും 15 ഏകദിനങ്ങളും കളിച്ച രവി ശാസ്ത്രി ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനാണ്.

Scroll To Top