Thursday December 08, 2016
Latest Updates

എ ടി എം മോഷണം വ്യാപകമാവുന്നു : സൂക്ഷിച്ചാല്‍ ദുഖിക്കണ്ടെന്നു ഐപിഎസ്ഒ

എ ടി എം മോഷണം വ്യാപകമാവുന്നു : സൂക്ഷിച്ചാല്‍ ദുഖിക്കണ്ടെന്നു ഐപിഎസ്ഒ

നിങ്ങള്‍ ഒരു എ ടി എം ഉപഭോക്താവാണോ? എപ്പോഴെങ്കിലും അവിചാരിതമായി നിങ്ങളുടെ എ ടി എം കാര്‍ഡ് മഷീനില്‍ കുടുങ്ങിയിട്ടോ മറ്റോ ഉണ്ടോ? അപരിചിതനായ ആരുടെയെങ്കിലും സഹായം നിങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ ചിലപ്പോള്‍ വലിയൊരു തട്ടിപ്പിനിര ആയെന്നു വരാം.

അതെ, എ ടി എം ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് വലിയൊരു മോഷണ പരമ്പര അരങ്ങേറാനുള്ള സാധ്യത ഉണ്ടെന്നു ഐറിഷ് പെയ്മെന്റ്സ് സര്‍വീസ് ഓര്‍ഗനൈസേഷന്‍(ഐപിഎസ്ഒ) മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കളില്‍ നിന്നും കാര്‍ഡുകള്‍ തട്ടിയെടുത്ത് മോഷണം നടക്കുന്നതായാണ് ഐപിഎസ്ഒ അറിയിച്ചത്.

പ്രധാനമായും ദുര്‍ബലരെയും വൃദ്ധരേയുമാണ് മോഷ്ട്ടാക്കള്‍ ലക്‌ഷ്യം വച്ചിരിക്കുന്നത്.

ഈ സംഘത്തില്‍ പെടുന്നവര്‍ എ ടി എം കൌണ്ടറിനു പരിസരത്ത് തന്നെ തമ്പടിച്ചിരിക്കും. എ ടി എം കൌണ്ടാരുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു വയര്‍ലെസ് ഉപകരണവും ഇവരുടെ കയ്യിലുണ്ടാവും. ഉപഭോക്താവായ നിങ്ങള്‍ കാര്‍ഡ് അപ്ലൈ ചെയ്ത് പിന്‍ അടിക്കുമ്പോള്‍ എ ടി എം കൌണ്ടര്‍ അല്‍പനേരം സാങ്കേതിക തകരാറുകളില്‍ ആവും. നിങ്ങളുടെ എ ടി എം കാര്‍ഡ് മഷീനില്‍ കുടുങ്ങുകയും ചെയ്യും. നിങ്ങള്‍ അടിക്കുന്ന പിന്കോഡ് ശ്രദ്ധിച്ചുകൊണ്ട് മോഷ്ട്ടാവ് പരിസരത്ത് തന്നെ നില്‍പ്പുണ്ടാവും. അപരിചിതനായ ആള്‍ ആ സമയത്ത് നിങ്ങളുടെ കാര്‍ഡ് മഷീനില്‍ നിന്നും കേടുപാടുകള്‍ കൂടാതെ എടുത്തു നിങ്ങള്ക്ക് തരും.

നിങ്ങള്‍ വീണ്ടും ആ കാര്‍ഡ് അതെ എ ടി എമ്മില്‍ ഉപയോഗിക്കാന്‍ സാഹസം കാണിക്കുകയില്ല. പക്ഷെ കയ്യിലെത്തിയ കാര്‍ഡ് ഇതിനിടയില്‍ വ്യജനായിട്ടുണ്ടാകും. നിങ്ങളുടെ യഥാര്‍ത്ഥ കാര്‍ഡ് മോഷ്ട്ടവിന്റെ കൈകളിലും. ‘ഇര ഒരിക്കലും തങ്ങള്‍ക്കു കയ്യിലുള്ളത് വ്യാജകര്ദ് ആണെന്ന് മനസിലാക്കുകയുമില്ല. യഥാര്‍ത്ഥ കാര്‍ഡ് ഉപയോഗിച്ച മോഷണം നടന്ന ശേഷമേ അക്കാര്യം ശ്രദ്ധിക്കപ്പെടുകയുള്ളൂ. അതിനു ശേഷമേ പരാതി ബാങ്കിലും എത്തുന്നുള്ളൂ.’ ഐപിഎസ്ഒ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇത്തരത്തില്‍ 30,000 € മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും എ ടി എമ്മില്‍ വച്ച ഇത്തരത്തില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ബാങ്കിനെ അറിയിക്കണമെന്നും ഐപിഎസ്ഒ മുന്നറിയിപ്പ് നല്‍കി.മുതിര്ന്നവരിലെക്കും ഈ മെസ്സേജ് എത്രയും പെട്ടെന്ന് എത്തിക്കാനുള്ള ഏര്‍പ്പാടും ചെയ്തുകഴിഞ്ഞു.

‘ഉപഭോക്താക്കള്‍ എ ടി എം ഉപയോഗിക്കുമ്പോള്‍ പിന്‍പേട് മറച്ചുപിടിക്കാന്‍ ശ്രദ്ധിക്കണം. എ ടി എം കാര്‍ഡ് ഏതെങ്കിലും വിധത്തില്‍ ബ്ലോക്ക് ആയാല്‍ ഉടനടി ബാങ്കിനെ അറിയിക്കണം’ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. നിങ്ങളില്‍ ആരെങ്കിലും ഇത്തരം മോഷണത്തിന് ഇരയായിട്ടുണ്ട് എങ്കില്‍ എത്രയും പെട്ടെന്ന് അത് ബാങ്കിനെ അറിയിക്കണമെന്നും നിങ്ങളുടെ കാര്‍ഡ് ബാങ്ക് മുഖാന്തിരം പരിശോധിച്ച് പണം നഷ്ട്ടമായിട്ടില്ലെന്നു ഉറപ്പുവരുത്തണം എന്നും ഐപിഎസ്ഒ പറഞ്ഞു.

Scroll To Top