Saturday December 10, 2016
Latest Updates

എ.ടി.എം മെഷീനില്‍ കൃത്രിമം കാട്ടി പണം തട്ടിയെടുത്ത ഗാര്‍ഡ പിടിയില്‍

എ.ടി.എം മെഷീനില്‍ കൃത്രിമം കാട്ടി പണം തട്ടിയെടുത്ത ഗാര്‍ഡ പിടിയില്‍

ഡബ്ലിന്‍: എ.ടി.എം മെഷീനില്‍ കൃത്രിമം കാട്ടി പണം തട്ടിയെടുത്ത ഗാര്‍ഡ പിടിയില്‍.റെയ്മണ്ട് ഗീലന്‍ (38) എന്ന ഗാര്‍ഡ ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഇയാള്‍ എ.ടി.എമ്മില്‍ നിന്ന് പണമെടുത്ത ശേഷം കുറച്ചു പണം മെഷീനില്‍ ഉപേക്ഷിച്ച് പോകുകയാണ് പതിവ്. തുടര്‍ന്ന് തുക നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ബാങ്കില്‍ നിന്ന് മുഴുവന്‍ തുകയുടെയും റീഫണ്ട് ഇയാള്‍ വാങ്ങിയിരുന്നു. ഒരിക്കല്‍ 170 യൂറോപിന്‍വലിക്കാന്‍ തീരുമാനിച്ച ഇയാള്‍ 20 യൂറോ മെഷീനില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.തുടര്‍ന്ന് 170 യൂറോയ്ക്ക് വേണ്ടിയും റീഫണ്ട് ക്ലെയിം ചെയ്തു.

എ ടി എമ്മില്‍ നിന്ന് നിശ്ചിത സമയത്തിന് ശേഷം എടുക്കാത്ത പണം സ്വയം തിരികെ പോകുന്ന സംവിധാനമുണ്ട്.എന്നാല്‍ എത്ര യൂറോ മടങ്ങി തിരികെ പോയി എന്ന് കണ്ട് പിടിയ്ക്കാനുള്ള സാങ്കേതിക വിദ്യ ഇല്ലതാനും.ഇത് പ്രയോജനപ്പെടുത്തിയാണ് ഇയാള്‍ മുഴുവന്‍ തുകയ്ക്കും ക്ലെയിം കൊടുത്തത്. 

ഇത്തരത്തില്‍ നാല് തവണ ഇയാള്‍ പണം തട്ടിയെടുത്തു. എന്നാല്‍ അഞ്ചാം തവണ പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ ഗാര്‍ഡ ഇയാളുടെ തട്ടിപ്പ് കണ്ടെത്തി
കുടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 5 നും മെയ് 1 നും ഇടയ്ക്കാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കേസില്‍ ഇയാള്‍ക്കെതിരെ ഡബ്ലിന്‍ കോടതിയില്‍ വിചാരണ പുരോഗമിക്കുന്നു. ഇയാള്‍ക്കുള്ള പിഴ ശിക്ഷ വിധിക്കുന്നതിന് കേസ് അടുത്ത മാസത്തേക്ക് മാറ്റിവച്ചു. ഗാര്‍ഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകും.

ബ്ലഞ്ചാര്‍ഡ്‌സ് ടൗണ്‍ , മെയ്‌നൂത്ത്, കില്‍ഡെയര്‍ തുടങ്ങിയ സ്ഥലങ്ങളിലെഎ.ടി.എം കൌണ്ടറുകളില്‍ നിന്നാണ് ഇയാള്‍ പണം അടിച്ചു മാറ്റിയത്. സംഭവത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാള്‍ നേരത്തെ കുറ്റം സമ്മതിക്കുകയും ബാങ്കില്‍ നിന്ന് അനധികൃതമായി കൈപ്പറ്റിയ പണം ബാങ്കില്‍ തിരികെ അടയ്ക്കുകയും ചെയ്തിരുന്നു.ഇയാളുടെ ഒരു സഹപ്രവര്‍ത്തകനും സംഭവത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Scroll To Top