Monday December 05, 2016
Latest Updates

എ.ടി.എം കൌണ്ടറിലെ തട്ടിപ്പുകള്‍ 

എ.ടി.എം കൌണ്ടറിലെ തട്ടിപ്പുകള്‍ 

ഡബ്ലിന്‍: എ.ടി.എം കൗണ്ടറില്‍ സ്ത്രീകളെ പറ്റിച്ച് പണം തട്ടിയ സംഭവത്തില്‍ പ്രതി കുറ്റക്കാരാണെന്ന് കോടതി.ഡബ്ലിനിലെ രണ്ട് എ.ടി.എം കൗണ്ടറുകളില്‍ നിന്നായി 13,000 യൂറോ കൈക്കലാക്കിയെന്നാണ് കേസ്. കേസില്‍ പിടിയിലായ ഡാന്‍ സര്‍കാപ്പി എന്ന യുവാവിനെതിരെ ഡബ്ലിന്‍ ക്രിമിനല്‍ സര്‍ക്യൂട്ട് കോടതിയില്‍ വിചാരണ പൂര്‍ത്തിയായപ്പോള്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എ.ടി.എം കൗണ്ടറില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ ശ്രദ്ധ തിരിച്ച് അവരുടെ എ.ടി.എം കാര്‍ഡ് കൈക്കലാക്കി പണം തട്ടിയെടുത്തു എന്നാണു കേസ്. 

ഒന്നിലധികം എ.ടി.എം കൗണ്ടറുകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തി. 2012 ലാണ് തട്ടിപ്പ് നടന്നത്. റോമാനിയന്‍ വംശജനായ ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ഡബ്ലിന്‍ 1 ല്‍ താമസിക്കുന്ന ഇയാള്‍ക്കെതിരെ മുപ്പതിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാല് കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞു, മറ്റ് കേസുകള്‍ പിന്നീട് പരിഗണിക്കും. ഇയാള്‍ പറ്റിച്ചതില്‍ അന്നി ഓ റീലി എന്ന വൃദ്ധയ്ക്കാണ് ഏറ്റവുമധികം പണം നഷ്ടപ്പെട്ടത്.എ ടി എം കൌണ്ടറില്‍ നിന്നും പണമെടുക്കാന്‍ എത്തിയ വൃദ്ധയുടെ പിന്നില്‍ നിന്ന് പിന്‍ നമ്പര്‍ മനസിലാക്കിയ ഇയാള്‍ 10 യൂറോയുടെ നോട്ട് താഴെ വീണെന്ന് പറഞ്ഞു വൃദ്ധയുടെ ശ്രദ്ധതിരിച്ചു.വൃദ്ധ നോട്ടെടുക്കാന്‍ കുനിഞ്ഞ സമയം കൊണ്ട് കാര്‍ഡ് കൈക്കലാക്കിയ ശേഷം എ.ടി.എം മെഷീനില്‍ മറ്റൊരു കാര്‍ഡ് വച്ചു. 

കാര്‍ഡില്‍ തിരിമറി നടന്നത് അറിയാതെ ഡാന്‍ പകരം വച്ച കാര്‍ഡുമായി റീലി എ.ടി.എം കൗണ്ടര്‍ വിട്ടു.ഇതിന് പിന്നാലെ വൃദ്ധയുടെ കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ 6,670 യൂറോ പിന്‍വലിച്ചു. ഈ ഇടപാടില്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ റീലിയെ നേരിട്ട് വിളിച്ചപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം അറിഞ്ഞത്. സമാനമായ രീതിയിലാണ് ഇയാള്‍ മറ്റ് എ.ടി.എം കൗണ്ടറുകളിലും തട്ടിപ്പ് നടത്തിയത്. എ.ടി.എം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇയാള്‍ക്കെതിരെ നിര്‍ണ്ണായക തെളിവായി.

Scroll To Top