Saturday December 03, 2016
Latest Updates

എ ഐ ബി യില്‍ മണിട്രാന്‍സ്ഫറിനു പുതിയ സൗകര്യം

എ ഐ ബി യില്‍ മണിട്രാന്‍സ്ഫറിനു പുതിയ സൗകര്യം

ഡബ്ലിന്‍: ഉപഭോക്താക്കള്‍ക്ക് ഇനി സ്മാര്‍ട്‌ഫോണ്‍ വഴിയും ട്രാന്‍സാക്ഷന്‍ നടത്താമെന്ന സൗകര്യവുമായി എഐബി. ബാങ്ക് പുതുതായി നടപ്പില്‍ വരുത്തിയിരിക്കുന്ന പദ്ധതിയനുസരിച്ചു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പണമിടപാടുകള്‍ എളുപ്പത്തില്‍ നടപ്പില്‍ വരുത്താനുള്ള ഒരു ആപ്ലിക്കേഷനാണ് (ആപ്‌സ്) ബാങ്ക് ഒരുക്കിയിരിക്കുന്നത്.

എഐബി അക്കൗണ്ടുള്ള, ഫോണ്‍ നമ്പര്‍ ഇന്റര്‍നെറ്റ് ബാങ്കിംഗുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ക്കു വേണമെങ്കിലും ഇത്തരത്തില്‍ പണമിടപാടുകള്‍ നടത്താം. പണം അയക്കുന്ന ആള്‍ക്ക് എഐബി അക്കൗണ്ട് ആവശ്യമാണെങ്കിലും അത് സ്വീകരിക്കുന്ന ആള്‍ക്ക് എഐബി അക്കൗണ്ട് വേണമെന്ന യാതൊരു നിര്‍ബന്ധവും ബാങ്ക് പറയുന്നില്ല. പക്ഷേ നിര്‍ബന്ധമായും അയാള്‍ക്കൊരു യൂറോ പേര്‍സണല്‍ വിസ കാര്‍ഡ് ഉണ്ടായിരിക്കണം. പണം ഇത്തരത്തില്‍ അയക്കുന്ന ആള്‍ക്ക് ആര്‍ക്കാണോ പണം ലഭിക്കേണ്ടത് അയാളുടെ ഫോണ്‍ നമ്പര്‍ അറിഞ്ഞിരിക്കണമെന്നുമാത്രം.

ഒരു തവണ എഐബി ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ രജിസ്റ്റര്‍ ചെയ്താല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും. ഉപഭോക്താക്കള്‍ ‘മീ2യു'(Me2U)വിലേക്ക് ലോഗിന്‍ ചെയ്ത് തുടര്‍ന്ന് പണം ലഭിക്കേണ്ട ആളുടെ ഫോണ്‍ നമ്പര്‍ തിരഞ്ഞെടുത്ത് അയക്കുന്ന പണവും രേഖപ്പെടുത്തി സെന്‍ഡ് ചെയ്താല്‍ മതി.

പണം അപ്പോള്‍ തന്നെ അയച്ച ആളുടെ കാര്‍ഡില്‍ നിന്നും കിട്ടേണ്ട ആളിന്റെ വിസ കാര്‍ഡിലേക്ക് മാറിക്കഴിഞ്ഞിട്ടുമുണ്ടാവും.

Scroll To Top