Tuesday December 06, 2016
Latest Updates

എ ഐ ബി മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറച്ചു 

എ ഐ ബി മോര്‍ട്ട്‌ഗേജ് പലിശ നിരക്ക് കുറച്ചു 

ഡബ്ലിന്‍:മോര്‍ട്ട്‌ഗേജിന്റെ പലിശനിരക്ക് നേരിയ തോതില്‍ കുറച്ചുകൊണ്ട് എ ഐ ബി ഭവനമേഖലയിലെ ഉപഭോക്താക്കളെ നേടുന്നതിനുള്ള മത്സരം ശക്തമാക്കി.വേരിയബിള്‍ പലിശ നിരക്കിലാണ് 0.25% കുറവ് വരുത്തിയത്.പുതിയ ഇടപാടുകാര്‍ക്കൊപ്പം നിലവിലുള്ള വായ്പ്പക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാവും.

ഡിസംബര്‍ 1 മുതല്‍ പുതിയ പലിശ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.146,000 മോര്‍ട്ട്‌ഗേജ് വായ്പ്പകളാണ് എ ഐ ബി യ്ക്ക് നിലവിലുള്ളത്.രണ്ടു ലക്ഷം യൂറോ 25 വര്‍ഷകാലാവധിയില്‍ വായ്പയെടുത്തവര്‍ക്ക് 334 യൂറോയുടെ വാര്‍ഷിക ഇളവ്,കുറവുചെയ്ത പുതിയ പലിശനിരക്കിലൂടെ ലാഭിക്കാമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി 

Scroll To Top