Saturday December 10, 2016
Latest Updates

എ.ആര്‍. മുരുഗദോസിന്റെ ചിത്രത്തില്‍ സോനാക്ഷി സിന്‍ഹ നായിക

എ.ആര്‍. മുരുഗദോസിന്റെ ചിത്രത്തില്‍ സോനാക്ഷി സിന്‍ഹ നായിക

മുംബൈ: എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തില്‍ സോനാക്ഷി സിന്‍ഹ നായികയാകും. അടുത്ത മാസം 14 ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ സോനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്ഹയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. തമിഴില്‍ അഭിപ്രായം നേടിയ മൗനഗുരുവിന്റെ റീമേക്കാണ് മുരുഗദോസ് ഹിന്ദിയില്‍ ചെയ്യുന്നത്.

ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല.

പ്രമുഖ സംവിധായകനായ അനുരാഗ് കശ്യപ് ചിത്രത്തില്‍ വില്ലനായി വേഷമിടുന്നുവെന്നും വാര്‍ത്തയുണ്ട്. കഥാപാത്രത്തിനായി തലമൊട്ടയടിക്കാന്‍ മുരുഗദോസ് കശ്യപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാഗ്രിദ്, തേരാ ക്യാ ഹോഗാ ജോണീ, ഐ ആം, ലക്ക് ബൈ ചാന്‍സ്, ബ്ലാക്ക് ഫ്രൈഡേ എന്നീ ചിത്രങ്ങളില്‍ കശ്യപ് അഭിനയിച്ചിട്ടുണ്ട്.

Scroll To Top