Saturday December 10, 2016
Latest Updates

എസ്ബിടിയുടെ ലാഭത്തില്‍ 295 ശതമാനം വര്‍ധന

എസ്ബിടിയുടെ ലാഭത്തില്‍ 295 ശതമാനം വര്‍ധന

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദ പ്രവര്‍ത്തന ഫലം പുറത്തുവന്നു. അറ്റാദായത്തില്‍ 295 ശതമാനം വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച 48.58 കോടി രൂപയുടെ സ്ഥാനത്ത് ഇക്കൊല്ലം 191.97 കോടി രൂപ ബാങ്കിന് അറ്റാദായമുണ്ടാക്കാനായി.

സാമ്പത്തിക വര്‍ഷത്തെ മൊത്തം അറ്റാദായം 335.33 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 304.34 കോടി രൂപയായിരുന്നെന്ന് എസ്ബിടി മാനെജിങ് ഡയറക്ടര്‍ ജീവന്‍ദാസ് നാരായണ്‍ പറഞ്ഞു. ബാങ്ക് 50 ശതമാനം ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്.

എസ്ബിടി പുതുതായി 100 ബ്രാഞ്ചുകളും 200 എടിഎമ്മുകളും സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ 1157 ബ്രാഞ്ചുകളും 1602 എടിഎമ്മുകളും ബാങ്കിന് ഉണ്ട്. കേരളത്തില്‍ മാത്രം 838 എസ്ബിടികള്‍ ഉണ്ട്. എടിഎമ്മുകള്‍ 1256.

Scroll To Top