Sunday December 11, 2016
Latest Updates

ബാങ്കിംഗ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ എസ്ബിഐയ്ക്ക് എതിരെ

ബാങ്കിംഗ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ എസ്ബിഐയ്ക്ക് എതിരെ

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ബാങ്കിങ് ഓംബുഡ്‌സ്മാന് അഞ്ച് വര്‍ഷത്തിനിടെ ലഭിച്ചത് ഒരു ലക്ഷത്തിലേറെ പരാതികളാണ്. ബാങ്കിലെ ഇടപാടുകാരും മറ്റുമാണ് ബാങ്കിനെതിരെ പരാതികള്‍ നല്‍കുന്നത്.

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഇടപാടുകാരായിട്ടുള്ള ബാങ്കാണിത്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവിടെ അക്കൗണ്ടുകളുണ്ട്. 209-10 മുതല്‍ 2013-14 ധനകാര്യ വര്‍ഷം വരെയുള്ള കണക്കാണിത്. 1.02 ലക്ഷം പരാതികളാണ് എസ് ബി ഐയെക്കുറിച്ച് ലഭിച്ചതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

അഞ്ച് വര്‍ഷത്തിനിടെ മൊത്തം 3.7 ലക്ഷം പരാതികളാണ് 156 ബാങ്കിങ് ഓംബുഡ്‌സ്മാനുകള്‍ക്കായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 21,206 പരാതികള്‍ എസ്ബിഐയെക്കുറിച്ച് ലഭിച്ചു.

സ്വകാര്യമേഖലയില്‍ പരാതികളുടെ എണ്ണത്തില്‍ ഐസിഐസിഐ ആണ് കഴിഞ്ഞ വര്‍ഷം ഏറ്റവും മുന്നിലെത്തിയത്. 5,325 പരാതികളാണ് ഐസിഐസിഐയെക്കുറിച്ച് ലഭിച്ചത്.

വിദേശബാങ്കുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനെതിരെ ലഭിച്ചത് 3357 പരാതികളാണ്.

Scroll To Top