Saturday December 10, 2016
Latest Updates

എസോ പമ്പുകള്‍ ടോപ്പാസ് ഏറ്റെടുക്കുന്നു

എസോ പമ്പുകള്‍ ടോപ്പാസ് ഏറ്റെടുക്കുന്നു

ഡബ്ലിന്‍: ടോപ്പാസ് എസോ പമ്പുകള്‍ ഏറ്റെടുക്കുന്നു. സര്‍വീസ് സ്റ്റേഷന്‍ഓപ്പറേറ്റര്‍മാരായ ടോപ്പാസും എസോയും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എസോയുടെ 40 പമ്പുകള്‍ ഏറ്റെടുക്കാനാണ് ആലോചന. ഡീലര്‍ഉടമസ്ഥതയിലുള്ള 60 ഗ്യാരെജുകള്‍ കൂടി ടോപ്പാസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ടോപ്പാസ് വക്താവ് തയ്യാറായില്ല. അയര്‍ലണ്ടിലെ ന്യൂസ്‌ടോക്ക് റേഡിയോയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.

എന്നാല്‍ ഈ ഏറ്റെടുക്കലിന് റെഗുലെറ്ററി ബോര്‍ഡിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിലവില്‍ അയര്‍ലണ്ടില്‍ വില്‍ക്കുന്ന പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ 10 ശതമാനവും എസോ മുഖേനയാണ് വില്‍ക്കുന്നത്. എക്‌സോണ്‍ മൊബൈലിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എസോ. കമ്പനിയുടെ അയര്‍ലണ്ടിലെ ഔട്ട്‌ലെറ്റുകള്‍ വില്‍ക്കാന്‍ എക്‌സോണ്‍ ദീര്‍ഘനാളായി ശ്രമിച്ചു വരികയാണ്. നിലവില്‍120 ഓളം സ്റ്റേഷനുകളിലും 170 ഓളം ഡീലര്‍ നിയന്ത്രിത ഗ്യാരെജുകളിലും 25 ശതമാനം ഓഹാരിയുള്ള സ്ഥാപനമാണ് ടോപ്പാസ്.

ടോപ്പാസും ആപ്പിള്‍ ഗ്രീനും അയര്‍ലണ്ടിലെ സര്‍വീസ് വിപുലീകരിക്കുകയും സ്വതന്ത്രസ്ഥാപനങ്ങള്‍ വരികയും ചെയ്തതോടെ അയര്‍ലണ്ടിലെ സര്‍വീസ് സ്റ്റേഷന്‍ രംഗത്ത് മത്സരം വര്‍ധിച്ചു. മാക്‌സോള്‍, ടെസ്‌കോ തുടങ്ങിയവയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നമറ്റ് പ്രമുഖ കമ്പനികള്‍. ഡെന്നിസ് ഒബ്രിയാന്‍ എന്ന പ്രമുഖ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കെന്ദ്രിക് എന്ന സ്ഥാപനത്തിന്റെ സഹോദര സ്ഥാപനമാണ് ടോപ്പാസ്. പ്രതിവര്‍ഷം 3 ബില്യന്‍ യൂറോ വരുമാനം നേടുന്ന ഈ കമ്പനിയില്‍ 1600 ജീവനക്കാരുണ്ട്

Scroll To Top