Saturday December 03, 2016
Latest Updates

എവറസ്റ്റ് കീഴടക്കാന്‍ ഐറിഷ് പൌരന്മാര്‍, ലോകത്തിന്റെ നെറുകയിലേക്ക് കയറാന്‍ യാത്രയായി

എവറസ്റ്റ് കീഴടക്കാന്‍ ഐറിഷ് പൌരന്മാര്‍, ലോകത്തിന്റെ നെറുകയിലേക്ക് കയറാന്‍ യാത്രയായി

ഡബ്ലിന്‍: കൂറ്റന്‍ ഗിരിശൃംഖങ്ങള്‍ ഒന്നൊന്നായി കീഴടക്കി മലകയറ്റത്തില്‍ ലോകത്തിന്റെ പല ഭാഗത്തം വെന്നിക്കൊടി പാറിച്ചിട്ടുള്ള ഇരുവര്‍ സംഘം എവറസ്‌ററിന്റെ നെറുകയില്‍ അയര്‍ലണ്ടിന്റെ ത്രിവര്‍ണ്ണപതാക പാറിക്കാന്‍ യാത്രയായി. ഏഴ് വര്‍ഷങ്ങള്‍ ചെലവഴിച്ച് അന്റ്‌റര്‍ട്ടിക്ക ഉള്‍പ്പെടെ ആറ് വന്‍കരകളിലെയും വമ്പന്‍ സാഹസിക വെല്ലുവിളികളെ അതിജീവിച്ച ലോംഗ്‌ഫോര്‍ഡ് കാരനായ പോള്‍ ഡെവന്‍ലി (36)യും കൂട്ടുകാരന്‍ കില്‍ഡെയര്‍ നിവാസി നില്‍ ഒ ബ്രയാന്‍ (36) എന്നിവരാണ് പര്‍വ്വതാരോഹണ ജീവിതത്തിലെ ഈ ഹിമാലയന്‍ ലക്ഷ്യത്തിനായി പുറപ്പെട്ടിരിക്കുന്നത്.

നേരത്തേ ഇവരുടെ പാദം പതിഞ്ഞ പ്രമുഖ ഉത്തുംഗശൃംഗങ്ങള്‍ കിളിമഞ്ചാരോ, എല്‍ബ്രസ്, കോഷ്യയസ്‌കോ, ഡെനാലി, അകോണ്‍ കൗഗ, എന്നിവയായിരുന്നു. കഠിനമായ പരിശീലനത്തിന് ശേഷം ഇന്നലെ ഇരുവരം ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്നും നേപ്പാളിലേക്ക് യാത്രയായി. 15 വര്‍ഷം മുമ്പ് എയറോ സ്‌പേസ് എഞ്ചിനീയറിംഗ് ഒരുമിച്ച് പഠിച്ച ലിമറിക്ക് സര്‍വകലാശാലയില്‍ നിന്നും തുടങ്ങിയതാണ് ഇവരുടെ അപൂര്‍വ്വ സൗഹൃദം. മലകയറ്റം പോലെയുള്ള ഉന്നത ലക്ഷ്യത്തിന് മുന്നിലും അതേ കൂട്ടായ പ്രയത്‌നം നടത്താന്‍ ഇവര്‍ക്ക് തുണയായതും ഈ സഹവര്‍ത്തിത്തം തന്നെയായിരുന്നു.

ആള്‍റ്റിട്ട്യൂഡിലെ ഏഴ് കൂട്ടായ്മകള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് ഇവിടെ മടങ്ങിയെത്തിയത്. ഇത് തനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ടെന്ന് പോള്‍ പ്രതികരിച്ചു. വളരെ കഠിനമായ പ്രയത്‌നമാണത്. ഇതുവരെ ചെയ്തതിനേക്കാള്‍ അതികഠിനം. പക്ഷേ കീഴടക്കാനായാല്‍ അത് വലിയ നേട്ടങ്ങളില്‍ ഒന്നായിരിക്കുമെന്നും പോള്‍ കൂട്ടിച്ചേര്‍ക്കുന്നു. എവറസ്റ്റ് ദൗത്യത്തില്‍ ബേസ് ക്യാമ്പില്‍ എത്താന്‍ വേണ്ടി മാത്രം 12 ദിനങ്ങള്‍ വേണ്ടിവരും. മലകയറ്റത്തിനായി ഇവര്‍ക്കൊപ്പം മറ്റ് എട്ടു പേര്‍ കൂടിയുണ്ട്. പലതവണ ബേസ് ക്യാമ്പിലേക്ക് പോകുകയും വരികയും ചെയ്തിട്ടുണ്ട്. ഇത് മാനസികമായി കടുത്ത വെല്ലുവിളികളില്‍ ഒന്നായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും പോള്‍ പറയുന്നു.

Scroll To Top